• HOME
  • »
  • NEWS
  • »
  • film
  • »
  • ട്ടോ; 20 ലക്ഷം വ്യൂസ് പിന്നിട്ട് 'നോക്കല്ലേട്ടോ' കേട്ടോ? ചോരനിലെ ഗാനം ഹിറ്റ് ചാർട്ടിലേക്ക്

ട്ടോ; 20 ലക്ഷം വ്യൂസ് പിന്നിട്ട് 'നോക്കല്ലേട്ടോ' കേട്ടോ? ചോരനിലെ ഗാനം ഹിറ്റ് ചാർട്ടിലേക്ക്

ഡോ. പ്രവീൺ റാണയാണ് 'ചോരൻ' എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ നായകൻ

ചോരൻ

ചോരൻ

  • Share this:
സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരന്‍ റിലീസിനു തയ്യാറെടുക്കുമ്പോൾ അതിലെ ഗാനം 'നോക്കല്ലേട്ടോ' എന്ന ഗാനം ശ്രദ്ധ നേടുകയാണ്. 20 ലക്ഷത്തിലധികം പേരാണ് ഗാനം യുട്യൂബില്‍ കണ്ടത്. 'ട്ടോ' എന്ന രസികന്‍ അക്ഷരത്തിലാണ് പാട്ടിലെ ഓരോ വരിയും അവാസാനിക്കുന്നത്.

ലൈഫ് മെഡിക്കൽ യൂണിവേഴ്സിറ്റി എന്ന കണ്ടുപിടുത്തവുമായി ജനശ്രദ്ധ നേടിയെടുത്ത ഡോ. പ്രവീൺ റാണയാണ് ചോരൻ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ നായകൻ. സിനോജ് അങ്കമാലിയും രമ്യ പണിക്കരും ചേർന്നഭിനയിക്കുന്ന സസ്പെൻസ് ത്രില്ലറാണ് ചോരൻ.

അപ്രതീഷിതമായി ഒരിടത്തു പെട്ടുപോവുകയും കൊടും അനീതിക്ക് ദൃക്‌സാക്ഷിയാകേണ്ടിയും വരുന്ന ഒരു കള്ളന്റെ കഥയാണ് സിനിമ.
ലോകജനതയുടെ ഉന്നമനത്തിനായി ലൈഫ് സയൻസ് യൂണിവേഴ്സിറ്റി എന്ന അതിനൂതന ആശയത്തിനായി പ്രവർത്തിക്കുന്ന ഡോ: പ്രവീൺ റാണയാണ് ഈ സിനിമയുടെ അമരക്കാരൻ.

കലാഭവന്‍ മണി പാടി പ്രസിദ്ധമാക്കിയ നാടന്‍പാട്ടുകളുടെ രചനയിലൂടെ ശ്രദ്ധ നേടിയ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ഗാനം രചിച്ചിരിക്കുന്നത്. നോക്കല്ലേട്ടോ പാടിയിരിക്കുന്നത് അന്തോണി ദാസന്‍ ആണ്. പ്രവീണ്‍ റാണ തന്നെ മ്യൂസിക് മെന്ററായി പ്രവര്‍ത്തിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചോരന് പശ്ചാത്തലസംഗീതം പകര്‍ന്നരിക്കുന്നവര്‍ തന്നെ - 4 മ്യൂസിക്‌സ്, ഛായാഗ്രാഹകന്‍ - സുരേഷ് ബാബു. കൊറിയോഗ്രാഫര്‍ - ഭാവില്‍ മുംബൈ.



Also read: Pulli teaser | സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റെ മറുപടിയുമായി 'പുള്ളി' ടീസർ

സ്വയം അടച്ചിട്ട മുറിയിൽ എത്രനേരം ഇരിക്കാൻ സാധിക്കും? ഇന്ദ്രൻസിന്റേതാണ് (Indrans) ചോദ്യം. അഴികൾക്കുള്ളിൽ നിന്നും ഒരാൾ ചോദിക്കുമ്പോൾ അതിന്റെ മറുപടി അയാൾ അറിയുന്നതിലും മികച്ചതായി മറ്റൊരാൾക്ക് മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. അതെ. അതിനയാൾ തന്നെ മറുപടി പറയുകയാണ്.

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ദേവ് മോഹൻ നായകനാകുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഒപ്പം നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്. നവംബർ ആദ്യം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

Summary: Malayalam movie Choran is gearing up for a release on big screens. A song from the movie Nokkalletto, having lines ending with an interesting 'tto' note was released on Youtube
Published by:user_57
First published: