നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Indrans | 'നൊണ' വയനാട്ടിൽ ആരംഭിക്കുന്നു; ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

  Indrans | 'നൊണ' വയനാട്ടിൽ ആരംഭിക്കുന്നു; ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

  ചിത്രീകരണം ജനുവരി 14ന് വയനാട്ടിൽ ആരംഭിക്കുന്നു

  ഇന്ദ്രൻസ്

  ഇന്ദ്രൻസ്

  • Share this:
   ഇന്ദ്രൻസ് (Indrans) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നൊണ' (Nona) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി 14ന് വയനാട്ടിൽ ആരംഭിക്കുന്നു. മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജേക്കബ് ഉതുപ്പ് നിർമ്മിക്കുന്ന ഈ ചിത്രം നാടക സംവിധായകനായ രാജേഷ് ഇരുളമാണ് സംവിധാനം ചെയ്യുന്നത്.

   നാടകരംഗത്ത് നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകനാണ് രാജേഷ് ഇരുളം. അഞ്ചു പ്രാവശ്യം നാടക രചനക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

   അപ്പോത്തിക്കരി, കൊത്ത് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടിയാണ് ഹേമന്ത് കുമാർ. മലയാള സിനിമാ - നാടക രംഗത്തെ പ്രമുഖരും അണിനിരക്കുന്നു. പോൾ ബത്തേരിയാണ് ഛായാഗ്രാഹകൻ.

   ഗാനങ്ങൾ - സിബി അമ്പലപ്പുറം, സംഗീതം- റെജി ഗോപിനാഥ്, പശ്ചാത്തല സംഗീതം- അനിൽ മാള, കലാസംവിധാനം - സുരേഷ് പുൽപ്പള്ളി, സുനിൽ മേച്ചന, കോസ്റ്റ്യും ഡിസൈൻ- വക്കം മാഹിൻ, മേക്കപ്പ് - ജിജോ കൊടുങ്ങല്ലൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- എം. രമേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സന്തോഷ് കുട്ടീസ്, പി.ആർ.ഒ. - വാഴൂർ ജോസ്.   Also read: ദുൽഖറിന്റെ 'സല്യൂട്ട്' റോട്ടർഡാമിലേക്കില്ല; പങ്കെടുക്കുക തുറമുഖം, മാലിക്, പ്രാപ്പെട, ചവിട്ട്

   ജനുവരി 26 മുതൽ ഫെബ്രുവരി ആറാം തിയതി വരെ നടക്കുന്ന റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (International Film Festival Rotterdam: IFFR) ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രം 'സല്യൂട്ട്' (Salute) ഇല്ല. മറ്റു നാല് മലയാള ചിത്രങ്ങളാവും റോട്ടർഡാമിന്റെ ലോക സിനിമാ മാമാങ്കത്തിൽ മാറ്റുരയ്ക്കുക. തുറമുഖം, മാലിക്, പ്രാപ്പെട, ചവിട്ട് തുടങ്ങിയ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.

   സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍ (റഹ്മാന്‍ ബ്രദേഴ്‌സ്) എന്നിവർ സംവിധാനം ചെയ്ത ചവിട്ട്, മഹേഷ് നാരായണന്റെ ഫഹദ് ചിത്രം മാലിക് (രണ്ടു ചിത്രങ്ങളും ഹാര്‍ബര്‍ വിഭാഗം), രാജീവ് രവി-നിവിൻ പോളി ചിത്രം തുറമുഖം (ബിഗ് സ്‌ക്രീന്‍ കോംപറ്റീഷൻ), കൃഷ്‌ണേന്ദു കലേഷിന്റെ പ്രാപ്പെട (ബ്രൈറ്റ് ഫ്യൂച്ചര്‍ വിഭാഗം) എന്നീ മലയാള സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടു.

   ദുൽഖർ ചിത്രം ഗ്രീൻ മാറ്റ് എൻട്രി നേടിയെന്നും സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ സംവിധായക മികവിന് മേളയിൽ നിന്നും അഭിനന്ദനം ലഭിച്ചുവെന്നും വാർത്ത വന്നിരുന്നെങ്കിലും, ചിത്രം ഒരു വിഭാഗത്തിലും അവസാന റൗണ്ടിൽ എത്തിയില്ല എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

   2017 ൽ മലയാള സിനിമയ്ക്ക് അഭിമാനമായി സനൽകുമാർ ശശിധരന്റെ 'എസ്. ദുർഗ്ഗ' എന്ന ചിത്രം, മേളയിൽ ഹിവോസ് ടൈഗർ മത്സരത്തിലെ ടൈഗർ പുരസ്‌കാരം നേടിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് 'എസ്. ദുർഗ്ഗ'.

   ആദിൽഖാൻ യെർഷാനോവിന്റെ 'അസോൾട്ട്', മബ്രൂക്ക് എൽ മെക്രിയിൽ നിന്നുള്ള 'കുങ് ഫു സോഹ്‌റ' തുടങ്ങിയ സിനിമകൾ IFFR 51-ാം പതിപ്പിൽ ഉൾപ്പെടുന്നു.
   Published by:user_57
   First published: