'ഒരു അഡാർ ലവ്' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് നൂറിൻ ഷെരീഫ്. പ്രിയ വാര്യരുടെ കണ്ണിറുക്കിലൂടെ റിലീസിനും ഒട്ടേറെ നാളെ മുൻപ് തന്നെ സിനിമ സംസാര വിഷയമായി മാറി. നൂറിനെ മലയാള സിനിമയിൽ വീണ്ടും കാണാൻ പ്രേക്ഷകരും തയാറെടുക്കുകയാണ്. ഉണ്ണി മുകുന്ദന്റെ നായികയായാണ് നൂറിന്റെ വരവ്. 'ചോക്ലേറ്റ് റീടോൾഡ്' എന്ന ക്യാമ്പസ് ചിത്രത്തിൽ ഉണ്ണിയുടെ നായികയാണ് നൂറിൻ.
ഇൻസ്റാഗ്രാമിലെ നിറ സാന്നിധ്യമാണ് നൂറിൻ ഷെരീഫ്. ഒറ്റ ചിത്രത്തിൽ മാത്രമേ മുഖം കാണിച്ചിട്ടുള്ളുവെങ്കിലും നൂറിൻ യുവ ആരാധകരുടെ ഇടയിൽ ഫേമസ് ആണ്. പോസ്റ്റുകളും അതെ.
ആയിരക്കണക്കിന് ലൈക്കുകളാണ് നൂറിൻ ഓരോ ചിത്രത്തിനും വാരിക്കൂട്ടുന്നത്. ഇപ്പോഴിതാ നൂറിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഒരു വ്യത്യസ്ത ചിത്രത്തിന് ലൈക്കുകളുടെ പെരുമഴ. 'സെക്സി ലേഡി ഓൺ ദി ഫ്ലോർ' എന്ന് ക്യാപ്‌ഷൻ കൊടുത്തിരിക്കുന്ന ചിത്രത്തിലെ താരം നൂറിനല്ല. ഒരു കുഞ്ഞാവയാണ്.
ടാഗ് ചെയ്തിരിക്കുന്ന പ്രൊഫൈലിൽ കയറിയാൽ ആള് ചില്ലറക്കാരിയല്ല എന്ന് മനസ്സിലാവും. ഉണ്ണി മുകുന്ദന്റെയൊപ്പവും വാവ പോസ് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിൽപ്പരം ലൈക്കിലാണ് വാവ വാങ്ങികൂട്ടിയിരിക്കുന്നത്. അതെന്താ അത്ര ചില്ലറ കാര്യമാണോ?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chocolate- Retold, Noorin Shereef, Oru Adaar Love, Unni Mukundan