ചോക്ലേറ്റ് വീണ്ടും വരുമ്പോൾ നായികയാവാനൊരുങ്ങി നൂറിൻ ഷെരീഫ്
ചോക്ലേറ്റ് വീണ്ടും വരുമ്പോൾ നായികയാവാനൊരുങ്ങി നൂറിൻ ഷെരീഫ്
Noorin Shereef to play opposite Unni Mukundan | പൃഥ്വിരാജ് നായകനായ ചോക്ലേറ്റിനും ഈ ചിത്രത്തിനും തലക്കെട്ടിൽ മാത്രമാണ് ബന്ധം
നൂറിൻ ഷെരീഫ്
Last Updated :
Share this:
ഗാഥാ ജാമിന് ക്യാപ്ഷൻ എഴുതിയ ഗാഥക്ക് ശേഷം മലയാള സിനിമയിൽ ആ പേരിന് പുതിയ മുഖം നൽകിയ നടിയാണ് നൂറിൻ ഷെരീഫ്. ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്ത നൂറിൻ ഇനി ഉണ്ണി മുകുന്ദന്റെ നായികയാവും. ചോക്ലേറ്റ് റീറ്റോൾഡ് എന്ന ചിത്രത്തിലെ നായികാ വേഷമാണ് നൂറിന് ലഭിക്കുക. കഥാ തന്തുവിനു എവിടൊക്കെയോ സാമ്യം ഉള്ളതൊഴിച്ചാൽ, പൃഥ്വിരാജ് നായകനായ ചോക്ലേറ്റിനും ഈ ചിത്രത്തിനും തലക്കെട്ടിൽ മാത്രമാണ് ബന്ധം. പഴയ ചോക്ലേറ്റിനു രംഗ ഭാഷ്യം രചിച്ച സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണു ഇവിടെ തിരക്കഥാകൃത്ത്.
പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ കടന്നു വരുന്നയാളാണു നായകൻ ഉണ്ണി മുകുന്ദൻ. എന്നാൽ പഠിക്കാനോ, പഠിപ്പിക്കാനോ അല്ല. അവിടെയാണ് കഥയിലെ സസ്പെൻസ്. ആദ്യം ഇറങ്ങിയ ചോക്ളേറ്റിലെ ഒരു കഥാപാത്രം പോലും ഈ ചിത്രത്തിൽ ആവർത്തിക്കെപ്പെടുകയില്ല. ചിത്രത്തിന്റെ പേരിനുള്ള അവകാശം നിർമ്മാതാവിൽ നിന്നും വാങ്ങി ഒരു മുഴുനീള ക്യാമ്പസ് ചിത്രമായി പുറത്തിറക്കാനാണ് പ്ലാൻ.
മൂവായിരം പെൺകുട്ടികൾക്കിടയിൽ ചെന്നുപെടുന്ന യുവാവെന്നാണു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പരസ്യ ചിത്ര മേഖലയിൽ വൻ അനുഭവ സമ്പത്തുള്ള ബിനു പീറ്ററാണ് സംവിധാനം. നിർമ്മാണം സന്തോഷ് പവിത്രം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.