• HOME
  • »
  • NEWS
  • »
  • film
  • »
  • വരൂ, കാലകേയന്റെ 'കിലിക്കി' ഭാഷ പഠിക്കാം; വെബ്‌സൈറ്റ് റെഡി

വരൂ, കാലകേയന്റെ 'കിലിക്കി' ഭാഷ പഠിക്കാം; വെബ്‌സൈറ്റ് റെഡി

Now a website for Baahubali's Kiliki language | പ്രഭാസ് നായകനായ ബാഹുബലിയിൽ കാലകേയൻ എന്ന ഗോത്ര തലവൻ സംസാരിച്ചിരുന്ന ഭാഷയാണ് കിലിക്കി

ബാഹുബലി

ബാഹുബലി

  • Last Updated :
  • Share this:
    ലോകമാതൃഭാഷ ദിനമായ ഫെബ്രുവരി 21ന് ബാഹുബലി സിനിമയിലൂടെ പ്രശസ്തമായ കിലിക്കി ഭാഷയ്ക്ക് വെബ്‌സൈറ്റ് ഒരുങ്ങി. പ്രഭാസ് നായകനായ ചിത്രത്തിൽ കാലകേയൻ എന്ന ഗോത്ര തലവൻ സംസാരിച്ചിരുന്ന ഭാഷയാണ് കിലിക്കി. ബാഹുബലിയിലെ യുദ്ധ രംഗങ്ങളിൽ മഗിഴ്‌മതിയുടെ പോരാളികളുടെ കാലകേയൻ സംവദിക്കുന്ന വിചിത്ര ഭാഷയാണ് കിലിക്കി.

    എന്നാൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭാഷയാണ് കിലിക്കി എന്ന് എത്രപേർക്കറിയാം? അതിന്റെ പിന്നിൽ ഒരു കഥയുണ്ട്. ഒരുപക്ഷെ കിലിക്കി സംസാരിക്കുന്ന വിഭാഗത്തെ അന്വേഷിച്ചു പോയാൽ നിങ്ങൾ അവരെ കണ്ടതേയില്ല എന്ന് വരും.

    സിനിമയ്ക്കു വേണ്ടി മാത്രം തിരക്കഥാകൃത്ത് മാധവ് കിർക്കി വികസിപ്പിച്ചെടുത്ത ഭാഷയാണ് കിലിക്കി. ഓസ്‌ട്രേലിയയിൽ പ്രചരിച്ചിരുന്ന ഒരു ഭാഷയിൽ നിന്നുമുള്ള ശബ്ദങ്ങൾ കോർത്തിണക്കിയാണ് കിലിക്കിയുടെ ഉത്ഭവം.

    കിലിക്കി ഭാഷക്കായി വെബ്‌സൈറ്റ് നിർമ്മിച്ച വിവരം ബാഹുബലി സംവിധായകൻ രാജമൗലി തന്റെ ട്വിറ്റർ ഹാന്ഡിലിലൂടെ പുറത്തുവിടുകയായിരുന്നു. ഒട്ടേറെ ഗവേഷണം നടത്തിയും കഷ്‌ടപ്പെട്ടുമാണ് മാധവ് കിർക്കി കിലിക്കി നിർമ്മിച്ചതെന്നും രാജമൗലി പറയുന്നു.

    Published by:meera
    First published: