• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇനിയാണ് കളി; ഒടിയൻ മാണിക്യന്റെ ഒടിവേലകൾ കണ്ടു തുടങ്ങാം

news18india
Updated: July 6, 2018, 6:13 PM IST
ഇനിയാണ് കളി; ഒടിയൻ മാണിക്യന്റെ ഒടിവേലകൾ കണ്ടു തുടങ്ങാം
news18india
Updated: July 6, 2018, 6:13 PM IST
മോഹൻലാലിനെ നായകനാക്കി വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഒഫിഷ്യൽ ടീസർ എത്തി. ഒഫിഷ്യൽ പേജിലൂടെ മോഹൻലാലാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്. കറുത്ത പുതപ്പ് പുതച്ച് മോഹൻലാൽ നടന്നു വരുന്നതാണ് ടീസർ. ഒടിയൻ മാണിക്യന്റെ ഒടിവേലകൾ കണ്ടു തുടങ്ങാമെന്നും ഇനിയാണ് കളിയെന്നും മോഹൻലാൽ പറയുന്നുണ്ട്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ധിഖ്, നന്ദു, നരൈൻ, സന അൽത്താഫ് എന്നിവരാണ് മറ്റ് താരങ്ങൾ. ഹരികൃഷ്ണന്റേതാണ് കഥ. ചിത്രത്തിന് സംഘട്ടനം ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്നാണ്.

ഒക്ടോബർ 11ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ടീസറുകൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

First published: July 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍