• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊച്ചുണ്ണിക്ക് വഴിമാറി ഒടിയൻ; റിലീസ് വൈകും


Updated: September 2, 2018, 4:18 PM IST
കൊച്ചുണ്ണിക്ക് വഴിമാറി ഒടിയൻ; റിലീസ് വൈകും

Updated: September 2, 2018, 4:18 PM IST
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയൻ തീയേറ്ററുകളിലെത്താൻ വൈകും. ഒക്ടോബർ 18ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയെന്നാണ് ഇപ്പോൾ പുറത്തവരുന്ന റിപ്പോർട്ടുകൾ.

കേരളത്തിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ഓണച്ചിത്രങ്ങളുടെ റിലീസ് വൈകിയിരുന്നു. ഓണത്തിന് റിലീസ് ചെയ്യാനിരുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ഒക്ടോബറിലേക്ക് നീട്ടിയിരുന്നു. മോഹൻ ലാലും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതിനെ തുടർന്നാണ് ഒടിയന്റെ റിലീസ് ഡിസംബർ മധ്യത്തിലാക്കിയത്.

മോഹൻലാലിനെ നായകനാക്കി വിഎ ശ്രീകുമാർമേനോൻ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് ഒടിയൻ. മഞ്ജു വാര്യരാണ് നായിക. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. പ്രിയ ആനന്ദ് ആണ് നായിക.
First published: September 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍