കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായി ചിത്രീകരിച്ച 'റൂട്ട്മാപ്പ്' സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. നടൻ അജു വർഗീസ്, സംവിധായകൻ എബ്രിഡ് ഷൈൻ തുടങ്ങിയ ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. സൂരജ് സുകുമാർ നായരാണ് സംവിധാനം.
ആനന്ദ് മന്മഥൻ, ഷാജു ശ്രീധർ, നോബി, സിൻസീർ, ശ്രുതി റോഷൻ, നാരായണൻ കുട്ടി, ജോസ്, സജീർ സുബൈർ, ലിൻഡ, അപർണ, ഭദ്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച റൂട്ട്മാപ്പ് ഒരു ഫ്ലാറ്റിനുള്ളിൽ കോവിഡ് കാലത്ത് നടക്കുന്ന കഥയാണ് വിഷയമാക്കിയത്.
ആഷിഖ് ബാബു ഛായാഗ്രഹണവും , കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് കർമയും , അശ്വിൻ വർമയും ചേർന്നാണ്. തിരക്കഥയൊരുക്കിയത് അരുൺ കായംകുളമാണ്.
പദ്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാർച്ച് അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.