• HOME
 • »
 • NEWS
 • »
 • film
 • »
 • Kuri | പ്രധാന കഥാപാത്രങ്ങളുമായി വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന 'കുറി' ഒഫീഷ്യൽ പോസ്റ്റർ

Kuri | പ്രധാന കഥാപാത്രങ്ങളുമായി വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന 'കുറി' ഒഫീഷ്യൽ പോസ്റ്റർ

Official poster of Vishnu Unnikrishnan movie Kuri is here | ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി'യിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി ഒഫീഷ്യൽ പോസ്റ്റർ

കുറി

കുറി

 • Last Updated :
 • Share this:
  വിഷ്ണു ഉണ്ണികൃഷ്ണൻ (Vishnu Unnikrishnan) ആദ്യമായി പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി'യുടെ (Kuri movie) ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. കൊക്കേഴ്സ് മീഡിയ & എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രം കെ.ആർ. പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നിഗൂഢത നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒളിപ്പിച്ചു വെച്ച കുറിയിൽ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു എത്തുന്നത്.

  വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം സന്തോഷ്‌ സി. പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്, ബി.കെ. ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്.

  പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം - ഹരിമോഹൻ ജി., കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്., ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ. മധു.  Also read: സണ്ണിക്ക് പിന്നാലെ ജയസൂര്യയുടെ 'ഈശോ'യും ഒ.ടി.ടി. റിലീസിന്

  പേരു കൊണ്ട് ഏറെ ചർച്ചയായ നാദിർഷ (Nadirsha) – ജയസൂര്യ (Jayasurya) ചിത്രം ‘ഈശോ’ (Eesho) ഒടിടി റിലീസിന് (OTT release) ഒരുങ്ങുന്നു. സോണി ലിവ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ 'ഈശോ' ഉടൻ റിലീസ് ചെയ്യും. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് എന്നാണ് വിവരം. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ.

  ഈ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. "കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത്," എന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. 'ഈശോ' എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണമാണ് ചില ക്രിസ്തീയ സംഘടനകള്‍ ഉയർത്തിയത്. എന്നാൽ പേര് മാറ്റില്ലെന്നും 'നോട്ട് ഫ്രം ദ ബൈബിള്‍' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

  ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഈശോ'. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

  Summary: Official poster of Vishnu Unnikrishnan movie Kuri introduces all major characters in its official poster
  Published by:user_57
  First published: