നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ടൊറന്റോ എന്റെ വീട്', അക്ഷയ് കുമാറിന്റെ വീഡിയോ വൈറൽ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

  'ടൊറന്റോ എന്റെ വീട്', അക്ഷയ് കുമാറിന്റെ വീഡിയോ വൈറൽ; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

  Old Clip of Akshay Kumar Saying 'Toronto is My Home' Goes Viral | റിട്ടയർ ആയാൽ തിരികെ എത്തും എന്ന് അക്ഷയ് പറയുന്നുണ്ട്

  അക്ഷയ് കുമാർ

  അക്ഷയ് കുമാർ

  • Share this:
   കനേഡിയൻ പൗരത്വം ഉണ്ടെങ്കിലും ഇന്ത്യയോടുള്ള തന്റെ സ്നേഹം വെളിവാക്കാൻ തെളിവൊന്നും വേണ്ടെന്നു പറഞ്ഞ അക്ഷയ് കുമാറിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ടൊറന്റോ തന്റെ വീടാണെന്ന് അക്ഷയ് പറഞ്ഞ വീഡിയോ ആണിപ്പോൾ സംസാരവിഷയം. ഒപ്പം സൈബർ ലോകത്തെ പൊങ്കാലയിടലും തകൃതിയായി നടക്കുന്നുണ്ട്. ടൊറന്റോയിലെ ആൾക്കൂട്ടത്തോട് അക്ഷയ് സംസാരിക്കുന്ന വീഡിയോ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. റിട്ടയർ ആയാൽ തിരികെ എത്തും എന്ന് അക്ഷയ് പറയുന്നുണ്ട്.   തനിക്കു കനേഡിയൻ പാസ്സ്‌പോർട്ട് ഉണ്ടെന്ന വിവരം മറച്ചു പിടിച്ചിട്ടില്ലെന്നും, തന്റെ പൗരത്വം അനാവശ്യ ചർച്ചകൾക്ക് വഴിവെക്കുന്നുവെന്നതിൽ വിഷമം ഉണ്ടെന്നും അക്ഷയ് പറഞ്ഞിരുന്നു. ഭാര്യ ട്വിങ്കിൾ ഖന്നയും മറ്റ് ബോളിവുഡ് താരങ്ങളും മുംബൈയിലെ പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും അക്ഷയെ കാണാഞ്ഞത് സോഷ്യൽ മീഡിയയിൽ വൻ വിവാദത്തിനു തിരി കൊളുത്തുകയായിരുന്നു.

   First published: