നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഒളുളേരു’ ട്രാൻസ്‌ മിക്സുമായി ആന്റണി വർഗീസും കൂട്ടരും; 'അജഗജാന്തരം' സിനിമയിലെ ഗാനം യൂട്യൂബിൽ ഹിറ്റ്

  'ഒളുളേരു’ ട്രാൻസ്‌ മിക്സുമായി ആന്റണി വർഗീസും കൂട്ടരും; 'അജഗജാന്തരം' സിനിമയിലെ ഗാനം യൂട്യൂബിൽ ഹിറ്റ്

  പ്രശസ്ത നാടൻപാട്ടായ 'ഒളുളേരു’വിന് ട്രാൻസ് ആവിഷ്ക്കാരം നൽകി ആന്റണി വർഗീസ് ചിത്രം 'അജഗജാന്തരം'

  അജഗജാന്തരം

  അജഗജാന്തരം

  • Share this:
   ടിനു പാപ്പച്ചൻ- ചെമ്പൻ വിനോദ്‌- ആന്റണി വർഗ്ഗീസ്‌ കൂട്ടുകെട്ടിലുള്ള 'അജഗജാന്തര'ത്തിലെ ആദ്യ ഗാനം 'ഒളുളേരു’ ട്രാൻസ്‌ മിക്സ്‌ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ്‌ ഗാനം ഡിജിറ്റൽ മീഡിയകളിലൂടെ പുറത്തിറക്കിയത്‌. ഒരു കല്യാണവീടിന്റെ പശ്ചാത്തലത്തിൽ ചടുലമായ നൃത്തവുമായി ആഘോഷിക്കുന്ന വധൂവരന്മാരും ആൻ്റണി പെപ്പയെയുമാണ്‌ ഗാനരംഗത്തിൽ പ്രധാനമായും കാണിക്കുന്നതെങ്കിലും ഉത്സവപറമ്പിലെ മേളകാഴ്ചകളും ഒപ്പം മറ്റൊരു കൂട്ടം സുഹൃത്തുക്കളുടെ ആഘോഷവും കാണിക്കുന്നുണ്ട്.

   ആൻ്റണി പെപ്പെയോടൊപ്പം സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, വിജിലേഷ് തുടങ്ങിയവരും ഗാനരംഗത്ത് പ്രത്യക്ഷപെടുന്നുണ്ട്.

   ആവിഷ്കാരത്തിലെ വ്യത്യസ്തതയോടൊപ്പം മാവിലൻ എന്ന ട്രൈബൽ കമ്മ്യൂണിറ്റിയുടെ നാടൻ പാട്ടിനോടൊപ്പമുള്ള ട്രാൻസ് താളമാണ് ഗാനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ, പഴയതുപോലെ തിയേറ്ററുകൾ പൂരപ്പറമ്പാക്കാനും എല്ലാം മറന്ന് ആടിത്തിമിർക്കാനുമുള്ള എല്ലാ ചേരുവകളുമായാണ് അജഗജാന്തരം തീയേറ്ററുകളിൽ എത്തുകയെന്ന് ഉറപ്പായി. 'ഒളുളേരു' എന്ന നാടൻ പാട്ടിനെ ട്രാൻസ് താളത്തിനൊപ്പം ഇഴകി ചേർത്തത് സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസാണ്.   ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന 'അജഗജാന്തരം' ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ്. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ 'അജഗജാന്തരം' സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം.

   അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുൻപ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള മാനിപ്പുലേഷൻ പോസ്റ്ററുകൾക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

   സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ലൈൻ പ്രൊഡ്യൂസർ- മനു ടോമി, ഛായാഗ്രഹണം- ജിന്റോ ജോർജ്, എഡിറ്റർ- ഷമീർ മുഹമ്മദ്‌, സംഗീതം- ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്‌- ഗോകുൽ ദാസ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റണ്ട്- സുപ്രീം സുന്ദർ, ഫോൾക് സോങ്- സുധീഷ് മരുതലം, ചീഫ് അസോസിയേറ്റ്- കണ്ണൻ എസ് ഉള്ളൂർ & രതീഷ് മൈക്കിൾ, വി.എഫ്.എക്‌സ്.- ആക്‌സെൽ മീഡിയ, ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- ബാദുഷ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിനു മനമ്പൂർ, ഓപ്പണിങ് ടൈറ്റിൽസ്- ശരത് വിനു, ഡിസൈൻസ്‌- അമൽ ജോസ്‌, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, മീഡിയാ പാർട്ണർ- മുവീ റിപ്പബ്ലിക്‌, ഡിജിറ്റൽ മാർക്കറ്റിംഗ്- ഹെയിൻസ്‌.
   Published by:user_57
   First published:
   )}