എന്റെ ശത്രുക്കൾ എല്ലാവരും എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവർ മാത്രമാണ്; പോസ്റ്റുമായി ഒമർ ലുലു
കർമ്മത്തിൽ വിശ്വസിക്കുന്നു എന്ന അടിക്കുറുപ്പുമായി 'ഒരു അഡാർ ലവ്' സിനിമയുടെ സംവിധായകൻ

ഒമർ ലുലു
- News18 Malayalam
- Last Updated: January 23, 2021, 9:49 AM IST
ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ബാബു ആന്റണി വേഷമിടുന്ന 'പവർ സ്റ്റാർ' എന്ന ചിത്രമാണ് ഒമർ ലുലു അടുത്തതായി സംവിധാനം ചെയ്യുന്നത്. വിർച്വൽ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്, അബു സലീം, ബിനീഷ് ബാസ്റ്റിന് എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.
'നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം' എന്ന ടാഗ് ലെെനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതുന്നു. വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കുന്ന എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് സംവിധായകന് നൽകുന്ന ഉറപ്പ്. ഒമർ ലുലുവിന്റെ ആൽബം
ഒമർ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആൽബം പ്രമുഖ യൂട്യൂബ് ചാനൽ ആയ T-Series പുറത്തിറക്കുന്നു. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമ്മിക്കുന്ന ഈ ആൽബത്തിൽ ദുബായിയിൽ നിന്നുള്ള മോഡലുകളും, ഇൻഫ്ലുവൻസേഴ്സും ആയ കപ്പിൾസ് അജ്മൽ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്.
ഇൻസ്റ്റഗ്രാം പോസ്റ്റ്
താൻ കർമ്മത്തിൽ വിശ്വസിക്കുന്നു എന്ന തരത്തിലെ പോസ്റ്റുമായാണ് ഒമർ ലുലു ഇപ്പോൾ എത്തിയിരിക്കുന്നത്. 'എന്റെ ശത്രുക്കൾ എല്ലാവരും എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവർ മാത്രമാണ്. വിദ്യ നൽകിയവനും ദാനം നൽകിയവനും സ്വർഗ്ഗം അവകാശപ്പെടുന്നുവെങ്കിൽ ആരൊക്കെ അവനെ ചവിട്ടി താഴ്ത്താൻ നോക്കിയാലും അവൻ ഉയർത്തെഴുന്നേൽക്കും, അത് പ്രപഞ്ച സത്യമാണ്.' എന്നാണ് കുറിപ്പിലെ വാക്കുകൾ.
സംവിധായകൻ ബിസിനസ് രംഗത്ത്
ഇന്ത്യയിലെ തന്നെ ആദ്യത്തെ നോൺ - വെജ് സൂപ്പർ മാർക്കറ്റുമായാണ് സംവിധായകൻ ഒമർ ലുലു ബിസിനസുകാരന്റെ കുപ്പായം അണിഞ്ഞിരിക്കുന്നത്. 'കുക്ക് ഫാക്ടർ' എന്ന് പേരിട്ടിരിക്കുന്ന പുതിയ സംരംഭം കൊച്ചിയിലാണ്. കുക്ക് ഫാക്ടറിന്റെ ആദ്യ ഔട്ട് ലെറ്റ് കൊച്ചി വെണ്ണല - പാലച്ചുവട് റോഡിലാണ് ആരംഭിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഉദ്ഘാടനവും. അതുകൊണ്ടുതന്നെ വലിയ ആൾക്കൂട്ടമില്ലാതെയാണ് കുക്ക് ഫാക്ടറിന്റെ പ്രവർത്തനം ആരംഭിച്ചതെന്നും ഒമർ ലുലു ആദ്യത്തെ ദിവസത്തിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് പറഞ്ഞു.
'എന്റെ പുതിയ ഒരു ലക്ഷ്യം അഥവാ ആഗ്രഹം നാളെ സഫലമാവുകയാണ്. വിഷമില്ലാത്ത, മായം കലരാത്ത ഹലാൽ ഫ്രഷ് നോൺ വെജ് ഉൽപ്പന്നങ്ങൾക്കായി മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സൂപ്പർമാർക്കറ്റ് 'COOK FACTOR' പ്രവർത്തനമാരംഭിക്കുന്നു. റീട്ടെയിൽ മാർക്കറ്റിനൊപ്പം കൊച്ചിയിലെങ്ങും ഓൺലൈൻ ഡെലിവറി സൗകര്യവുമുണ്ട്. വെണ്ണലയിൽ പാലച്ചുവട് റോഡിലാണ് കുക്ക് ഫാക്ടറിന്റെ റീട്ടെയിൽ ഔട്ട്ലെറ്റ്. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു,' എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്.
'നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം' എന്ന ടാഗ് ലെെനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതുന്നു. വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കുന്ന എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് സംവിധായകന് നൽകുന്ന ഉറപ്പ്.
ഒമർ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആൽബം പ്രമുഖ യൂട്യൂബ് ചാനൽ ആയ T-Series പുറത്തിറക്കുന്നു. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമ്മിക്കുന്ന ഈ ആൽബത്തിൽ ദുബായിയിൽ നിന്നുള്ള മോഡലുകളും, ഇൻഫ്ലുവൻസേഴ്സും ആയ കപ്പിൾസ് അജ്മൽ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്.
ഇൻസ്റ്റഗ്രാം പോസ്റ്റ്
താൻ കർമ്മത്തിൽ വിശ്വസിക്കുന്നു എന്ന തരത്തിലെ പോസ്റ്റുമായാണ് ഒമർ ലുലു ഇപ്പോൾ എത്തിയിരിക്കുന്നത്. 'എന്റെ ശത്രുക്കൾ എല്ലാവരും എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവർ മാത്രമാണ്. വിദ്യ നൽകിയവനും ദാനം നൽകിയവനും സ്വർഗ്ഗം അവകാശപ്പെടുന്നുവെങ്കിൽ ആരൊക്കെ അവനെ ചവിട്ടി താഴ്ത്താൻ നോക്കിയാലും അവൻ ഉയർത്തെഴുന്നേൽക്കും, അത് പ്രപഞ്ച സത്യമാണ്.' എന്നാണ് കുറിപ്പിലെ വാക്കുകൾ.
View this post on Instagram