HOME » NEWS » Film » MOVIES OMAR LULU DRAWS FLAK FOR COMPARISON BETWEEN MALIK AND ORU MEXICAN APARATHA N

'മാലിക്' മറ്റൊരു 'മെക്സിക്കൻ അപാരത' എന്ന് പോസ്റ്റ്, പിന്നാലെ വിമർശനവും; മറുപടിയുമായി ഒമർ ലുലു

'മാലിക്' സിനിമ കണ്ടശേഷം പോസ്റ്റുമായി ഒമർ ലുലു, ഒപ്പം തന്നെ വിമർശിച്ചവർക്കുള്ള മറുപടിയും

News18 Malayalam | news18-malayalam
Updated: July 17, 2021, 10:04 AM IST
'മാലിക്' മറ്റൊരു 'മെക്സിക്കൻ അപാരത' എന്ന് പോസ്റ്റ്, പിന്നാലെ വിമർശനവും; മറുപടിയുമായി ഒമർ ലുലു
ഒമർ ലുലു, മാലിക് സിനിമയിൽ ഫഹദ് ഫാസിൽ
  • Share this:
ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'മാലിക്' കണ്ട ശേഷമുള്ള സംവിധായകൻ ഒമർ ലുലുവിന്റെ പോസ്റ്റ് ചർച്ചയാവുന്നു. 'മാലിക്ക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം' എന്നാണ് ഒമർ ലുലു കുറിച്ചത്. ഇതിനു പിന്നാലെ 'ഒരു മെക്സിക്കൻ അപാരത' എന്ന സിനിമ നേരിട്ട വിമർശനവും ചേർത്താണ് ഒമറിന്റെ പോസ്റ്റ്.

മഹാരാജാസ് കോളേജിൽ കെ.എസ്.യു. നേടിയ വിജയം സിനിമയിൽ ഇടതുപക്ഷത്തിന്റേതാക്കി മാറ്റി എന്നായിരുന്നു വിമർശനം. ക്യാമ്പസ് രാഷ്ട്രീയ ചിത്രത്തിൽ നായകനായത് ടൊവിനോ തോമസ് ആണ്. കെ.എസ്.യുവിന്റെ ആധിപത്യം അവസാനിപ്പിച്ച് എസ്.എഫ്.ഐ. വിജയം നേടുന്നതാണ് സിനിമ പറഞ്ഞ രാഷ്ട്രീയം. എന്നാൽ ഇത് നേരെ മറിച്ചാണ് എന്ന് സ്ഥാപിക്കുന്ന തരത്തിൽ പത്രവാർത്താ ശകലവും ചേർത്താണ് ഒമർ ലുലു പോസ്റ്റ് ചെയ്തിരിക്കുന്നത്.

നടൻ കൂടിയായ അന്നത്തെ കെ.എസ്.യു. ചെയർമാൻ ജിനോ ജോണിനെ അണികൾ എടുത്തുയർത്തി ആഹ്ലാദ പ്രകടനം നടത്തുന്ന സചിത്ര പത്രവാർത്തയാണ് ഒമർ ലുലു കമന്റ് സെക്ഷനിൽ പോസ്റ്റ് ചെയ്തത്.



തിരുവനന്തപുരം ജില്ലയിലെ ബീമാപള്ളി, ചെറിയതുറ എന്നീ കടലോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്ന ചില സംഭവവികാസങ്ങളെ ആസ്‌പദമാക്കി ഒരുക്കിയ സാങ്കൽപ്പിക കഥയാണ് മാലിക്.

2009ൽ ബീമാപള്ളിയിൽ സംഭവിച്ച വെടിവയ്പ്പും അതിനു പിന്നാലെയുണ്ടായ ആഭ്യന്തര പ്രശ്നങ്ങളുമാണ് സിനിമയ്ക്ക് ഇതിവൃത്തം. എന്നാൽ അന്നുണ്ടായ സംഭവങ്ങളുടെ പിന്നിലെ രാഷ്ട്രീയവശം നേർവിപരീതമായ തരത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു എന്ന നിലയിൽ ഒട്ടേറെ വിമർശനം ഉണ്ടായിട്ടുണ്ട്.

പോസ്റ്റ് ഇട്ടതിനു പിന്നാലെ എന്റർടൈൻമെന്റ് സിനിമകളുടെ വക്താവായ ഒമർ ലുലുവിന്റെ സിനിമകൾ പേരെടുത്ത് പറഞ്ഞ് പലരും ഇതേപോസ്റ്റിൽ തന്നെ വിമർശനവുമായെത്തി.

"ഇവിടേക്ക് ചങ്ക്‌സും ധമാക്കയുമൊക്കെ താരതമ്യം ചെയ്യാൻ അതൊക്കെ യഥാർത്ഥ സമൂഹത്തിൽ നടന്നിട്ടുള്ള എന്തെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ളവ ആയിരുന്നോ.. പിന്നെ വല്ല്യ താരങ്ങൾ ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റിൽ എന്റർടൈൻമെന്റിന് മാത്രം പിടിച്ച സിനിമ ഇന്നും നിങ്ങൾ ചർച്ചകളിൽ ഓർത്ത് എടുക്കുന്നതിന് നന്ദി," എന്നും ഒമർ ലുലു മറുപടി നൽകിയിട്ടുണ്ട്.

ഒമറിന്റെ അഭിപ്രായത്തെ പിന്തുണച്ചവരും നിരവധിയാണ്. അവരും പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്.

കഥ നടക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന കാലങ്ങളും, അന്നത്തെ ജീവിതശൈലിയും, ഭാഷയിലെ ഏറ്റക്കുറച്ചിലുകളും സിനിമയിൽ പലയിടത്തും കല്ലുകടിയായി നിഴലിച്ചിരുന്നു. നിമിഷ സജയൻ, ജലജ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

Summary: Director Omar Lulu has posted his opinion after watching Fahadh Faasil starring Malik. He has compared the movie to 'Oru Mexican Aparatha', a  Tovino Thomas movie based on campus politics
Published by: user_57
First published: July 17, 2021, 10:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories