• HOME
  • »
  • NEWS
  • »
  • film
  • »
  • Omar Lulu| ഒമർ ലുലുവിന്റെ 'നല്ല സമയം'; പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു

Omar Lulu| ഒമർ ലുലുവിന്റെ 'നല്ല സമയം'; പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു

18 നും 23 നും ഇടയിൽ പ്രായമുള്ള യുവതികൾക്കാണ് അവസരം.

  • Share this:
    ഒമർ ലുലു (omar Lulu)സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'നല്ല സമയം - An Omar Magic' ത്തിലേക്ക് നായികമാരെ തേടുന്നു. പ്രമുഖ OTT പ്ലാറ്റ്‌ഫോമിൽ ആണ് ചിത്ര റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. തൃശൂർ, കണ്ണൂർ,കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലിയിൽ ഏതെങ്കിലും ഒന്ന് സംസാരിക്കാൻ കഴിയുന്നവർക്കാണ് മുൻഗണന.

    18 നും 23 നും ഇടയിൽ പ്രായമുള്ള യുവതികൾക്കാണ് അവസരം. ഈ മാസം 23 ന് തൃശൂരിലെ ഹോട്ടൽ Pearl Regency യിൽ രാവിലെ 10:30 മുതൽ വൈകുന്നേരം 5:30 വരെ നടക്കുന്ന ഓഡിഷനിൽ താത്പര്യമുള്ളവർക്ക് പങ്കെടുക്കാം.

    Also Read-എന്നെന്നും എന്റേത്; രാധികയ്ക്കും മക്കൾക്കുമൊപ്പം സുരേഷ് ഗോപി

    ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഒമർ ലുലു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഗിന്നസ് സാധ്യതയുൾപ്പെടെ നിരവധി പ്രത്യേകതകളുള്ള ഒരു ചിത്രമായിരിക്കും നല്ല സമയം എന്നാണ് അണിയറയിൽ നിന്നുള്ള വാർത്തകൾ. ഒമർ ലുലുവിന്റെ അ‍ഞ്ചാമത്തെ ചിത്രമാണ് നല്ല സമയം.

    ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വ്യത്യസ്തമായ രീതിയിലായിരുന്നു ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം. ആയിരക്കണക്കിന് ജനങ്ങൾ ഫ്ലാഷ് ബൾബ് തെളിയിച്ചാണ് ചടങ്ങ് നിർവ്വഹിച്ചത്. ബാബു ആന്റണി ഫസ്റ്റ് ക്ലാപ്പും നൽകി.

    (Disclaimer: News 18 Malayalam or Network 18 is not responsible to the event mentioned here. Those who act according to the information in this article, must ensure the same at their own risk )
    Published by:Naseeba TC
    First published: