ഹാപ്പിംഗ് വെഡ്ഡിംഗ് , ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധായകനാകുന്ന 'ധമാക്ക' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം.കെ. നാസര്‍ ആണ് നിർമ്മിക്കുന്നത്. ധമാക്കയില്‍ ആരാണ് അഭിനയിക്കുന്നത് എന്ന സൂചന ഇല്ലെങ്കിലും ഒമര്‍ ലുലു സെലിബ്രേഷന് എന്ന ക്യാപ്ഷനും പട്ടായ ബോര്‍ഡും പഴയ റോഡ്റഷ് ബൈക്കിലിരിക്കുന്ന മൂന്നു പേരും ഒരു യുത്ത് എന്റര്‍ടൈനര്‍ ചിത്രം തന്നെ ആയിരിക്കും ഒമര്‍ ലുലു ഇത്തവണയും ഒരുക്കുന്നത് എന്നാണ് സൂചന. 'ഈ ചിത്രത്തിൽ കോളേജും ,സ്കൂളും ഉണ്ടായിരിക്കുന്നതല്ല' എന്ന സന്ദേശവും സംവിധായകൻ നൽകുന്നുണ്ട്.
2019 റൈസിംഗ് സൂണ്‍ എന്നത് ഒരു റേസിംഗ് മൂവി ആണോ എന്ന സൂചനയും നല്ക്കുന്നുണ്ട്. വൈറല്‍ ഹിറ്റും വിവിധ ഭാക്ഷകളില്‍ ഒരേ സമയം പുറത്തിറങ്ങി മ്യൂസിക്ക് ഹിറ്റായ അഡാര്‍ ലവ്നു ശേഷം എത്തുന്ന ഈ ചിത്രത്തില്‍ ഗോപി സുന്ദര്‍ ആണ് സംഗീതം.
ക്യാമറ: സിനോജ് പി അയ്യപ്പന്, തിരക്കഥ, സംഭാഷണം: സാരംഗ് ജയപ്രകാഷ്, വേണു ഓ. വി. കിരണ്‍ ലാല്‍ എന്നിവര്‍. എഡിറ്റര്‍: ദിലീപ് ഡെന്നീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ചൂ.ജെ, കാസ്റ്റിംഗ് ഡയറക്ടര്‍: വിശാഖ്. പി.വി, ചീഫ് അസോ ഡയറക്ടര്‍: ഉബൈനി ഇബ്രാഹിം, ആര്‍ട്ട്: ജിത്തു സെബാസ്റ്റ്യന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മെയ്ക്ക് അപ്പ്: ലിബിന് മോഹന്‍, പി ആര് ഒ: എ.എസ്. ദിനേശ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ്: അജ്മല്‍ ലത്തീഫ്, ഡിസൈന്‍: സീറോക്ലോക്ക്, പിആര്‍ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി: വൈറ്റ് പേപ്പര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.