പുതുവർഷത്തിലെ ആദ്യ റിലീസിന് തയാറെടുത്ത് ഒമർ ലുലുവിന്റെ ധമാക്ക
Omar Lulu movie Dhamakka to be the first movie to be released in 2020 | ഒരു അഡാർ ലവ്വിനു ശേഷം തിയേറ്ററിലെത്തുന്ന ഒമർ ലുലു ചിത്രമാണ് ധമാക്ക

Omar Lulu movie Dhamakka to be the first movie to be released in 2020 | ഒരു അഡാർ ലവ്വിനു ശേഷം തിയേറ്ററിലെത്തുന്ന ഒമർ ലുലു ചിത്രമാണ് ധമാക്ക
- News18 Malayalam
- Last Updated: January 1, 2020, 11:00 AM IST
2020 ലെ സിനിമാ റിലീസുകൾക്ക് തുടക്കം കുറിക്കാൻ ഒമർ ലുലുവിന്റെ ധമാക്ക. ഒരു അഡാർ ലവ്വിനു ശേഷം തിയേറ്ററിലെത്തുന്ന ഒമർ ചിത്രമാണ് ധമാക്ക. ജനുവരി രണ്ടിനാണ് ധമാക്ക തിയേറ്ററുകളിലെത്തുക. തൊട്ടു പിന്നാലെ ജനുവരി മൂന്നിന് സമീര്‍, കൊച്ചി ശാദി@ചെന്നെെ, മാര്‍ജാര ഒരു കല്ലു വെച്ച നുണ, അവന്‍ ശ്രീമന്‍നാരായണ, തല്ലുംമ്പിടി, ഇരുട്ടിലെ ആത്മാവ് തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങും.
1983യിലെ മഞ്ജുളയായി മലയാളക്കരയിലേക്ക് ചേക്കേറിയ ബെംഗളൂരു സുന്ദരി നിക്കി ഗൽറാണി ആണ് നായിക. ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാല താരമായി വന്ന അരുൺ നായകനാവുന്ന ചിത്രമാണിത്. വില്ലൻ വേഷത്തിൽ തരികിട സാബുവെത്തും. സ്കൂൾ, കോളേജ് ചുറ്റുപാടുകൾ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രം എന്നാണ് സംവിധായകൻ നൽകിയ സൂചന. വൈറല്‍ ഹിറ്റും വിവിധ ഭാക്ഷകളില്‍ ഒരേ സമയം പുറത്തിറങ്ങി മ്യൂസിക്ക് ഹിറ്റായ അഡാര്‍ ലവ്നു ശേഷം എത്തുന്ന ഈ ചിത്രത്തില്‍ ഗോപി സുന്ദര്‍ ആണ് സംഗീതം.
ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ആയ ചിത്രത്തിന്റെ നിർമ്മാതാവ് എം.കെ. നാസർ ആണ്. ക്യാമറ: സിനോജ് പി അയ്യപ്പന്‍, തിരക്കഥ, സംഭാഷണം: സാരംഗ് ജയപ്രകാഷ്, വേണു ഓ. വി. കിരണ്‍ ലാല്‍ എന്നിവര്‍. എഡിറ്റര്‍: ദിലീപ് ഡെന്നീസ്.
1983യിലെ മഞ്ജുളയായി മലയാളക്കരയിലേക്ക് ചേക്കേറിയ ബെംഗളൂരു സുന്ദരി നിക്കി ഗൽറാണി ആണ് നായിക. ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാല താരമായി വന്ന അരുൺ നായകനാവുന്ന ചിത്രമാണിത്. വില്ലൻ വേഷത്തിൽ തരികിട സാബുവെത്തും.