നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മുകേഷ് ഖന്നയ്ക്ക് പകരം ശക്തിമാനായി മുകേഷ്; അന്തസുള്ള ശക്തിമാനെന്ന് ഒമർ ലുലു

  മുകേഷ് ഖന്നയ്ക്ക് പകരം ശക്തിമാനായി മുകേഷ്; അന്തസുള്ള ശക്തിമാനെന്ന് ഒമർ ലുലു

  ശക്തിമാനായി വേഷമിട്ട മുകേഷിന്റെ ചിത്രം ഫേസ് ബുക്കിൽ ഒമർലുലു പങ്കുവെച്ചിട്ടുണ്ട്.

  • Share this:
   തൊണ്ണൂറുകളുടെ അവസാനത്തിൽ കുട്ടികളുടെ ഹരമായിരുന്നു. ശക്തിമാൻ സീരിയൽ. ബോളിവുഡ് താരം മുകേഷ് ഖന്നയായിരുന്നു ശക്തിമാനായി വേഷമിട്ടത്. ഇപ്പോഴിതാ മലയാളി താരം മുകേഷ് സാക്ഷാൽ ശക്തിമാനായി എത്തിയിരിക്കുകയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന  പുതിയ ചിത്രം ധമാക്കയിലാണ് മുകേഷ് വ്യത്യസ്ത ഗെറ്റപ്പിൽ എത്തിയിരിക്കുന്നത്.

   also read: തടി കുറച്ച് ഗ്ലാമർ ലുക്കിൽ കീർത്തി ; ഇനി 'മിസ് ഇന്ത്യ'

   ശക്തിമാനായി വേഷമിട്ട മുകേഷിന്റെ ചിത്രം ഫേസ് ബുക്കിൽ ഒമർലുലു പങ്കുവെച്ചിട്ടുണ്ട്. അന്തസ്സുള്ള ശക്തിമാൻ എന്ന അടിക്കുറിപ്പോടെയാണ് ഒമർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായിട്ടുണ്ട്. ഇൻസ്റ്റയിൽ ചെറിയൊരു വീഡിയോയും ഒമർ ഷെയർ ചെയ്തിട്ടുണ്ട്. ലൊക്കേഷനിലെ തമാശകൾ എന്നാണ് ഒമർ പറയുന്നത്.

   എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതം പറഞ്ഞ ചങ്ക്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ധമാക്ക. ഹണി റോസ് ആയിരുന്നു ചങ്ക്സിലെ നായിക.
   First published:
   )}