നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അടുത്ത പടത്തിൽ കിടിലം ഐറ്റം ഡാൻസ് ഉണ്ടാവും എന്ന് ചങ്ക്‌സ് സംവിധായകൻ ഒമർ ലുലു; പോസ്റ്റിന് താഴെ കമന്റ് പൊങ്കാല

  അടുത്ത പടത്തിൽ കിടിലം ഐറ്റം ഡാൻസ് ഉണ്ടാവും എന്ന് ചങ്ക്‌സ് സംവിധായകൻ ഒമർ ലുലു; പോസ്റ്റിന് താഴെ കമന്റ് പൊങ്കാല

  Omar Lulu's post on item dance gets trolled | ലൂസിഫർ ക്ലൈമാക്സ് രംഗത്തിൽ ഉൾപ്പെടുത്തിയ ഐറ്റം ഡാൻസിനെ സംബന്ധിച്ചായിരുന്നു പോസ്റ്റ്

  ഒമർ ലുലു, പോസ്റ്റിന് കീഴിലെ കമന്റുകളുടെ സ്ക്രീൻ ഷോട്ട്

  ഒമർ ലുലു, പോസ്റ്റിന് കീഴിലെ കമന്റുകളുടെ സ്ക്രീൻ ഷോട്ട്

  • Share this:
   തന്റെ അടുത്ത പടത്തിൽ ഒരു ഐറ്റം ഡാൻസ് പ്രതീക്ഷിച്ചോളാൻ പറഞ്ഞു കൊണ്ടുള്ള ചങ്ക്‌സ്, ഒരു അഡാർ ലവ് ചിത്രങ്ങളുടെ സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിന് കീഴിൽ കമന്റ് പൊങ്കാല. പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ ഐറ്റം ഡാൻസിനെപ്പറ്റി പൃഥ്വിരാജ് നൽകിയ മറുപടിക്കു ശേഷമാണ് ഒമർ ലുലു ഈ പോസ്റ്റുമായി എത്തിയത്. ലൂസിഫർ ക്ലൈമാക്സ് രംഗത്തിൽ ഉൾപ്പെടുത്തിയ ഐറ്റം ഡാൻസിനെ സംബന്ധിച്ചായിരുന്നു പോസ്റ്റ്. ഡാൻസ് ബാറിൽ ഐറ്റം ഡാൻസ് അല്ലാതെ ഓട്ടൻതുള്ളൽ നടത്താനാവുമോ എന്നായിരുന്നു പൃഥ്വിയുടെ ചോദ്യം.   "ഒരുപാട് ചർച്ചയ്‌ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല്മാറരുത്." എന്നായിരുന്നു ഒമർ ലുലുവിന്റെ പോസ്റ്റ്. ഇതിന് താഴെ ഒമറിന്റെ മുൻകാല ചിത്രങ്ങളും ഉള്ളടക്കവും ചെറുതായിരുന്നു മന്റുകളിൽ ഭൂരിഭാഗവും വന്നത്.

   ചങ്ക്‌സ് രണ്ടാം ഭാഗം ഉണ്ടാവും എന്ന് ഒമർ പ്രഖ്യാപിച്ചിരുന്നു. ഹണി റോസ് നായികയായ ചിത്രമായിരുന്നു ചങ്ക്‌സ് ഒന്നാം ഭാഗം. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ക്യാമ്പസ് ജീവിതം പറഞ്ഞ ചിത്രമാണ് ചങ്ക്‌സ്. മെക് റാണി എന്ന മെക്കാനിക്കൽ എഞ്ചിനീയറിംഗ് ക്ലാസ്സിലെ ഒരേയൊരു വിദ്യാർത്ഥിനിയും മറ്റു സഹപാഠികളുമാണ് പ്രധാന കഥാപാത്രങ്ങൾ ഇതൊരു ബോക്സ് ഓഫീസ് വിജയ ചിത്രമായിരുന്നു.

   First published:
   )}