• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓണച്ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നു; ആദ്യം ടൊവിനോയുടെ തീവണ്ടി

news18
Updated: August 23, 2018, 7:14 PM IST
ഓണച്ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നു; ആദ്യം ടൊവിനോയുടെ തീവണ്ടി
news18
Updated: August 23, 2018, 7:14 PM IST
പ്രളയക്കെടുതികളെ തുടർന്ന് റിലീസ് മാറ്റിവെച്ച ഓണച്ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച പുതിയ തീയതി തീരുമാനിച്ചു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് യോഗം ചേർന്നാണ് ഓണച്ചിത്രങ്ങളുടെ റിലീസ് തീയതി തീരുമാനിച്ചത്.

സെപ്തംബർ ഏഴുമുതൽ ചിത്രങ്ങൾ തിയേറ്ററുകളിലേക്കെത്തും. ടൊവിനോ നായകനായ തീവണ്ടിയാണ് ആദ്യം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായ കുട്ടനാട് ബ്ലോഗ് സെപ്തംബർ 14നും റോഷൻ ആൻഡ്രൂസ്- നിവിൻ പോളി ടീമിന്റെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി, ഫഹദിന്റെ വരത്തൻ എന്നിവ സെപ്തംബർ 20നും തിയേറ്ററുകളിലെത്തും.

ഓണച്ചിത്രങ്ങളും നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന മറ്റ് ചിത്രങ്ങളും ഘട്ടം ഘട്ടമായി തിയേറ്ററുകളിലെത്തും. ഓണച്ചിത്രങ്ങളെ കൂടാതെ അതിനു ശേഷം റിലീസ് ചെയ്യാനിരുന്ന മോഹൻലാൽ ചിത്രങ്ങളായ ഡ്രാമ, ഒടിയൻ എന്നിവ ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.

ഓണത്തിന് മുമ്പ് റിലീസ് ചെയ്യാനിരുന്ന ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ റിലീസ് വെള്ളപ്പൊക്കത്തെ തുടർന്ന് നേരത്തെ തന്നെ മാറ്റിയിരുന്നു.
First published: August 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍