• HOME
  • »
  • NEWS
  • »
  • film
  • »
  • ഒറ്റ ചിത്രം, 22 അന്താരാഷ്‌ട്ര മേളകൾ

ഒറ്റ ചിത്രം, 22 അന്താരാഷ്‌ട്ര മേളകൾ

വാഫ്റ്റിലെ ഒരു രംഗം

വാഫ്റ്റിലെ ഒരു രംഗം

  • Share this:
    കേവലം 12 മിനിറ്റും ഏതാനും സെക്കന്റുകളും നീളുന്ന ഹ്രസ്വ ചിത്രം. പക്ഷെ വാഫ്ട് നേടിയതാകട്ടെ, 22 അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലേക്കുള്ള ക്ഷണവും എട്ടവാർഡുകളും. നമുക്കും അഭിമാനിക്കാം. ഇതൊരു മലയാള ചിത്രമാണ്, പിന്നണിയിലെ എല്ലാവരും മലയാളികളാണ്. വിഷ്ണു ഉദയൻ സംവിധാനം ചെയ്ത വാഫ്ട് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് മുംബൈയിൽ നടക്കുന്ന മൂൺവൈറ്റ് ഫിലിംസ് ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിലാണ്. അമിയോട്രോഫിക് ലാറ്ററൽ സ്ക്ളീറോസിസ് അഥവാ എ.എൽ.എസ്. എന്ന ശാരീരികാവസ്ഥയെ പ്രതിപാദിക്കുന്ന അപൂർവം ചില ചിത്രങ്ങളിൽ, പ്രത്യേകിച്ചും മലയാളത്തിൽ, ഒന്നാണ് വാഫ്ട്.

    വിഷ്ണു ഉദയൻ


    ഒട്ടനവധി അംഗീകാരങ്ങൾ തേടിയെത്തിയ വാഫ്ട് ഇപ്പോൾ പ്രേക്ഷകർക്ക് യൂട്യൂബിൽ കാണാവുന്നതാണ്. തന്റെ എട്ടാമത് ഷോർട് ഫിലിമാണ് ഇത്രയേറെ പ്രശംസക്ക് പാത്രമായെന്നു വിഷ്ണു അഭിമാനത്തോടെ പറയുന്നു. രണ്ടു സുഹൃത്തുക്കൾക്കൊപ്പം എറണാകുളം മുതൽ തിരുവനന്തപുരം വരെ നടത്തിയ യാത്രക്കിടയിലാണ് ഈ ചിത്രത്തിന്റെ ഉത്ഭവം.



    "ഇതിനു മുൻപ് എന്റർടൈൻമെന്റ് വിഭാഗങ്ങളിൽ ചില അവാർഡുകൾ കിട്ടി എന്നതൊഴിച്ചാൽ ആദ്യമായാണ് ഇത്രയേറെ പുരസ്കാരങ്ങൾ എന്റെ ഒരു ചിത്രത്തിന് ലഭിക്കുന്നത്. എ.എൽ.എസ്.നെക്കുറിച്ചു പറയുമ്പോഴും ഇതൊരു അവബോധ ചിത്രമാകുമെന്നു കരുതിയിരുന്നില്ല. ദുർജോയ് ദത്തയുടെ 'റ്റിൽ ദി ലാസ്‌റ് ബ്രെത്' എന്ന പുസ്തകം വായിച്ചപ്പോഴാണ് ഞാൻ ഈ അവസ്ഥയെക്കുറിച്ച്‌ മനസ്സിലാക്കുന്നത്. പിന്നീട് 'റ്യൂസ്‌ഡേ വിത്ത് മോറി' അതേക്കുറിച്ച്‌ കൂടുതൽ അറിവ് തന്നു. എന്റെ ഒരു സുഹൃത്ത് ഡോക്ടറാണ്. അങ്ങനെയും ചില വിവരങ്ങൾ ലഭിച്ചു. ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ മരണവും ഏതാണ്ട് ഇതിനടുത്തു തന്നെ സംഭവിച്ചു. അങ്ങനെ ഈ കഥയുമായി മുന്നോട്ടു പോവുകയായിരുന്നു," വിഷ്ണു പറയുന്നു.

    ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രേവതി സമ്പത്, ആശിഷ് ശശിധർ, സൈജു ജോൺ എന്നിവരാണ്. ആരോൺ ലാൻസ് എന്ന പേരിലെ അന്താരാഷ്‌ട്ര മാധ്യമപ്രവർത്തകന്റേതാണ് തിരക്കഥ.

    First published: