നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Ellam Sherikayum | 'എല്ലാം ശരിയാകും' സിനിമയിലെ സിദ്ധിഖിന്റെ ക്യാരക്ടർ പോസ്റ്റർ ഉമ്മൻ ചാണ്ടി റിലീസ് ചെയ്തു

    Ellam Sherikayum | 'എല്ലാം ശരിയാകും' സിനിമയിലെ സിദ്ധിഖിന്റെ ക്യാരക്ടർ പോസ്റ്റർ ഉമ്മൻ ചാണ്ടി റിലീസ് ചെയ്തു

    പ്രസ്തുത ചടങ്ങിൽ 200 ചിത്രങ്ങൾ പൂർത്തിയാക്കിയ സംഗീത സംവിധായകൻ ഔസേപ്പച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു

    പോസ്റ്റർ പ്രകാശന ചടങ്ങിൽ നിന്നും

    പോസ്റ്റർ പ്രകാശന ചടങ്ങിൽ നിന്നും

    • Share this:
      ആസിഫ് അലി (Asif Ali), രജിഷ വിജയന്‍ (Rajisha Vijayan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് (Jibu Jacob) സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' (Ellam Sheriyakum) എന്ന ചിത്രത്തിലെ സിദ്ദിഖിൻ്റെ (Siddique) ക്യാരക്ടർ പോസ്റ്റർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (Oommen Chandy), കോട്ടയം ഡി.സി.സി. ഓഫീസിൽ വെച്ച് റിലീസ് ചെയ്തു. ഒരു രാഷ്ട്രീയ നേതാവിന്റെ വേഷമാണ് സിദ്ധിഖ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

      പ്രസ്തുത ചടങ്ങിൽ 200 ചിത്രങ്ങൾ പൂർത്തിയാക്കിയ സംഗീത സംവിധായകൻ ഔസേപ്പച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു.
      തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.

      ഷാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു. ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

      സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

      എഡിറ്റര്‍- സൂരജ് ഇ.എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- ദിലീപ് നാഥ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, ഡിസൈന്‍- റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം.

      നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് 'എല്ലാം ശരിയാകും' തിയേറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

      Also read: 'അളവെടുത്തപ്പോൾ അവാർഡ് വാങ്ങാൻ പോകുമ്പോൾ സ്യൂട്ട് ഇടാനാണെന്നു കരുതി'; ജാൻ.എ.മൻ. ടീമിന്റെ വീഡിയോ പുറത്ത്

      സ്യൂട്ടെന്നൊക്കെ പറഞ്ഞ് അളവെടുത്തപ്പോള്‍ ഞാന്‍ കരുതി അവാര്‍ഡ് വാങ്ങുമ്പോള്‍ ഇടാനുള്ളതാണെന്ന്. ഇതിപ്പൊ...' കോട്ടുകളുടെയും സ്യൂട്ടുകളുടെയും ലോകത്തേക്ക് വാതിൽ തുറക്കുന്ന ജാൻ.എ.മൻ. (Janeman movie) സിനിമയുടെ രസകരമായ വീഡിയോ ആരംഭിക്കുന്നത് ബേസിൽ ജോസഫിന്റെ (Basil Joseph) ഡയലോഗോട് കൂടിയാണ്. നവംബര്‍ 19ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ഇറങ്ങിയതിനു പിന്നാലെ വൈറലായി മാറിയ വീഡിയോ ആണിത്.

      കഴിഞ്ഞ ദിവസം ജാന്‍.എ.മന്‍. ടീം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു. ബേസിലിന്റെ കഥാപാത്രത്തിന്റെ പിറന്നാളാഘോഷിക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍. പോസ്റ്ററിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ.

      ബേസിലും മറ്റ് താരങ്ങളും പോസ്റ്ററിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതാണ് വീഡിയോയിലുള്ളത്. ഇടയ്ക്കുള്ള അവരുടെ സംസാരവും കളിയാക്കലുകളുമൊക്കെയായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
      Published by:user_57
      First published:
      )}