നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഒരു അഡാർ ലവ്' സംവിധായകനും 'മൈ സ്റ്റോറി' സംവിധായികയും ചേർന്നൊരു സിനിമ

  'ഒരു അഡാർ ലവ്' സംവിധായകനും 'മൈ സ്റ്റോറി' സംവിധായികയും ചേർന്നൊരു സിനിമ

  Oru Adaar Love director Omar Lulu and My Story maker Roshni Dinaker unite for a movie | ഇനിയും പേരിടാത്ത ചിത്രം സംവിധാനം ചെയ്യുന്നത് റോഷ്‌നി ആയിരിക്കും

  റോഷ്‌നി ദിനകർ- ഒമർ ലുലു

  റോഷ്‌നി ദിനകർ- ഒമർ ലുലു

  • Share this:
   ഒരു പറ്റം പുതുമുഖങ്ങളുമായി പുതിയൊരു സിനിമയുമായി എത്തുകയാണ് 'ഒരു അഡാർ ലവ്' സംവിധായകൻ ഒമർ ലുലുവും 'മൈ സ്റ്റോറി' സംവിധായിക റോഷ്‌നി ദിനകറും. ഇനിയും പേരിടാത്ത ചിത്രം സംവിധാനം ചെയ്യുന്നത് റോഷ്‌നി ആയിരിക്കും. രചന ഒമർ ലുലു നിർവ്വഹിക്കും. പ്രണയ കഥയായാവും ചിത്രം ഒരുങ്ങുക എന്ന് സൂചന. സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത് ഗോപി സുന്ദർ.

   പൃഥ്വിരാജ്, പാർവതി തിരുവോത്ത് തുടങ്ങിയവർ നായികാ നായകന്മാരായ മൈ സ്റ്റോറി സംവിധാനം ചെയ്തത് റോഷ്ണിയാണ്. ഇവരുടെ ആദ്യ സിനിമയായിരുന്നു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കടന്ന ഒമർ ലുലു, ചങ്ക്‌സ് എന്ന മറ്റൊരു ചിത്രം കൂടി ചെയ്തിട്ടുണ്ട്. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചവയാണ്. ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തു തിയേറ്ററിലെത്തിയ 'ഒരു അഡാർ ലവ്' നടി പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കിലൂടെ ശ്രദ്ധേയമായ ചിത്രമായിരുന്നു. പ്രിയയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഒരു അഡാർ ലവ്.

   First published: