HOME » NEWS » Film »

മേളപ്പെരുക്കവുമായി 'ഒരു ദേശ വിശേഷം' ട്രെയ്‌ലർ

Oru Desha Visesham trailer is out | കലാരംഗത്ത് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കലാകാരന്മാരെ ഒരു കുടക്കീഴിലൊരുക്കി വെള്ളിത്തിരയില്‍ എത്തിക്കുന്നു എന്നുള്ളതും ഈ സിനിമയുടെ പ്രത്യേകതയാണ്

news18india
Updated: July 18, 2019, 7:03 PM IST
മേളപ്പെരുക്കവുമായി 'ഒരു ദേശ വിശേഷം' ട്രെയ്‌ലർ
ഒരു ദേശ വിശേഷം
  • Share this:
കലാജീവിതത്തിന്‍റെ പുതുമയാര്‍ന്ന ജീവിതകഥ പറയുന്ന, ഡോ: സത്യനാരായണന്‍ ഉണ്ണി കഥയെഴുതി സംവിധാനം ചെയ്ത, ഒരു ദേശവിശേഷം സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. യുവസംവിധായകരില്‍ ശ്രദ്ധേയനായ സക്കറിയ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തു വിട്ടത്. ജീവിത ഗന്ധിയായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയൊരുക്കുന്ന 'ഒരു ദേശവിശേഷം' നവഭാവുകത്വമുള്ള സിനിമയാണ്.

കലാരംഗത്ത് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കലാകാരന്മാരെ ഒരു കുടക്കീഴിലൊരുക്കി വെള്ളിത്തിരയില്‍ എത്തിക്കുന്നു എന്നുള്ളതും ഈ സിനിമയുടെ പ്രത്യേകതയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഒരു ദേശത്തിന്‍റെ വിശേഷമാണ് സിനിമ പറയുന്നത്. വള്ളുവനാടന്‍ ഗ്രാമക്കാഴ്ചകളും നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയുമൊക്കെ ഈ ചിത്രത്തിന്‍റെ പ്രത്യേകതകളാണ്. വാളാഞ്ചേരി ഗ്രാമത്തില്‍ ഒറ്റഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.



പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍, ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്‍, സദനം വാസുദേവന്‍ നായര്‍, റഷീദ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വിനോദ് നെടുങ്ങോട്ടൂര്‍, ശ്രീഹരി നാരായണന്‍, മിഥുന്‍ തൃപ്പൂണിത്തുറ, വൈശാഖ് രാമകൃഷ്ണന്‍, മാസ്റ്റര്‍ അര്‍ജ്ജുന്‍, ശ്രീല നല്ലേടം, അശ്വതി കലാമണ്ഡലം, സിന്ധു പൂക്കാട്ടിരി, രാമകൃഷ്ണന്‍, വിജയന്‍ വെളളിനേഴി, ഡോ: എന്‍. ശ്രീകുമാര്‍, ഗിരീഷ് പി. നെടുങ്ങോട്ടൂര്‍, അനിയന്‍ മാസ്റ്റര്‍ നെടുങ്ങോട്ടൂര്‍, എം.പി.എ. ലത്തീഫ്, ചാലിശ്ശേരി ഗോപിമാസ്റ്റര്‍, രാമകൃഷ്ണന്‍ പൂക്കാട്ടേരി , സ്നേഹ സുനില്‍, ദിവ്യ ലക്ഷ്മി, വിനോദ് ബാലകൃഷ്ണന്‍ എന്നിവരാണ് അഭിനേതാക്കള്‍.

ബാനര്‍ ആര്യചിത്ര ഫിലിംസ്, കഥ, തിരക്കഥ സംഭാഷണം, സംവിധാനം ഡോ: സത്യനാരായണനുണ്ണി, നിര്‍മ്മാണം കെ.ടി. രാമകൃഷ്ണന്‍, കെ.ടി. അജയന്‍. ക്യാമറ സാജന്‍ ആന്‍റണി, എഡിറ്റര്‍ കെ.എം. ഷൈലേഷ്, സംഗീതം സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന അനൂപ് തോഴൂക്കര, പശ്ചാത്തല സംഗീതം വില്ല്യം ഫ്രാന്‍സിസ്, കല സി.പി. മോഹനന്‍, കോസ്റ്റ്യൂംസ് കുഞ്ഞുട്ടന്‍, മേക്കപ്പ് അഭിലാഷ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, സ്റ്റില്‍സ് നിള ഉത്തമന്‍, ഡിസൈന്‍സ് ജോസഫ് പോള്‍സണ്‍ എന്നിവരാണ് ഒരു ദേശവിശേഷത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

First published: July 18, 2019, 7:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories