നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ നായികയായെത്തുന്ന ചിത്രം 'ഒരുത്തീ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വി കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്നാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. മുഴുവൻ ടീമിനും ആശംസകൾ നേർന്ന് കൊണ്ട് ഫോസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയും മഞ്ജു വാര്യരും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.
എസ് സുരേഷ് ബാബു കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബെന്‍സി നാസറാണ്.'ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ശക്തവും വ്യത്യസ്തവുമായ കഥാപാത്രമായാണ് നവ്യയുടെ മടങ്ങി വരവ്.
വിനായകന്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനുരാജ്, മാളവിക മേനോന് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജിംഷി ഖാലിദാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ചേർന്നാണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.