ലോസേഞ്ചൽസ്: ഗ്രീൻബുക്കിന് മികച്ച സിനിമയ്ക്കുള്ള 91-ാമത് ഓസ്ക്കാർ പുരസ്ക്കാരം. റാമി മാലിക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഒലീവിയ കോൾമാനാണ് മികച്ച നടി. ബൊഹ്മേഡിയൻ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം. ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. മെക്സിക്കൻ ചിത്രമായ റോമ ഒരുക്കിയ അൽഫോൺസാ ക്യൂറോൺ ആണ് മികച്ച സംവിധായകൻ. മഹർഷല അലി മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രീൻബുക്ക് എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്ക്കാരം നേടിക്കൊടുത്തത്. മെക്സിക്കൻ ചിത്രം റോമ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നീ പുരസ്ക്കാരങ്ങൾ ബ്ലാക്ക് പാന്തറിന്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്.
ഓസ്ക്കാർ 2019- അറിയേണ്ടതെല്ലാം
പരമ്പരാഗതമായി കണ്ടുവരുന്ന രീതികളിൽനിന്ന് വ്യത്യസ്തമായാണ് ഇത്തവണത്തെ ഓസ്ക്കാർ പ്രഖ്യാപനം. അവതാരകൻ ഇല്ല എന്നതാണ് പ്രധാന സവിശേഷത. ട്വീറ്റ് വിവാദത്തെ തുടർന്ന് കൊമേഡിയൻ കെവിൻ ഹാർട്ട് അവതാരകാൻ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന് പകരം ആഞ്ജേല ബസ്സറ്റ്, മെലിസ്സ മക്കാർത്തി, ജെസൺ മൊമോവ, ക്രിസ് ഇവാൻസ്, ഓക്വാഫിന, ചാൾസ് തെറോൻ, ചാൻവിക്ക് ബോസ്മാൻ, ഡാനിയൽ ക്രെയിഗ് എന്നിവരാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജെന്നിഫർ ഹഡ്സൺ, ലേഡി ഗാഗ, ബ്രാഡ്ലി കൂപ്പർ, ബെറ്റെ മിഡ്ലർ, ഗില്ലിയൻ വെൽച്ച്, ഡേവിഡ് റോളിങ്സ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.
തത്സമയ വിവരങ്ങൾ ചുവടെ