ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിൽ 'CODA' മുത്തമിടും. മികച്ച സംവിധായകനുള്ള പുരസ്‌കാരം, മികച്ച സ്‌പോർട്ടിങ് താരത്തിനുള്ള പുരസ്‌കാരം എന്നിവ ഇതേ ചിത്രം സ്വന്തമാക്കിയിരുന്നു.
'ദി ഐസ് ഓഫ് ടാമി ഫെയ്'ലെ പ്രകടനത്തിന് ജെസ്സിക്ക ചാസ്റ്റെയ്ൻ ഈ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കർ പുരസ്‌കാരം സ്വന്തമാക്കി. 1970-കളിൽ, ലോകത്തിലെ ഏറ്റവും വലിയ മതപരമായ പ്രക്ഷേപണ ശൃംഖലയും തീം പാർക്കും സൃഷ്ടിക്കുന്നതിനായി ടാമി ഫെയ് ബക്കറും അവളുടെ ഭർത്താവ് ജിമ്മും ശ്രമിച്ചു വിജയിക്കുന്നു. വലിയ കണ്പീലികൾ, വിചിത്രമായ ആലാപനം, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളെ ആശ്ലേഷിക്കാനുള്ള അവളുടെ വ്യഗ്രത എന്നിവയാൽ ടാമി ഫെയ് ഇതിഹാസമായി മാറുന്നു. സിനിമയ്ക്കായി ജെസ്സിക്ക നടത്തിയ മേക്കോവർ വാർത്ത സൃഷ്‌ടിച്ചിരുന്നു.
'കിംഗ് റിച്ചാർഡ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് വിൽ സ്മിത്ത് മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം സ്വന്തമാക്കി. ചിത്രത്തിൽ എക്കാലത്തെയും മികച്ച രണ്ട് അത്ലറ്റുകളുടെ പിതാവായി വിൽ സ്മിത്ത് അഭിനയിക്കുന്നു. ഒരു യഥാർത്ഥ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 'കിംഗ് റിച്ചാർഡ്', ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടെന്നീസ് കളിക്കാരായ വീനസിനെയും സെറീന വില്യംസിനെയും (സാനിയ സിഡ്‌നിയും ഡെമി സിംഗിൾട്ടണും) വളർത്തിയെടുക്കുന്നതിൽ നിർണായകമായ പിതാവ് റിച്ചാർഡ് വില്യംസിന്റെ (സ്മിത്ത്) കഥ പറയുന്നു.
രാജ്യാന്തര തലത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട 'ദി പവർ ഓഫ് ദി ഡോഗ്' മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്‌കാരത്തിന് ജെയിൻ ക്യാമ്പ്യനെ അർഹനാക്കി. സൈക്കളോജിക്കൽ ഡ്രാമ ചിത്രമാണിത്.
'ദി ഐസ് ഓഫ് ടാമി ഫേ' മേക്കപ്പ്, ഹെയർസ്റ്റൈലിംഗ് വിഭാഗങ്ങളിലെ പുരസ്കാരത്തിനർഹമായി.
'സമ്മർ ഓഫ് സോൾ' മികച്ച ഡോക്യുമെന്ററി ഫീച്ചർ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 1969-ലെ ഹാർലെം കൾച്ചറൽ ഫെസ്റ്റിവലിനെക്കുറിച്ച് അഹ്മിർ 'ക്വസ്റ്റ്‌ലോവ്' തോംസൺ സംവിധാനം ചെയ്ത 2021 ലെ അമേരിക്കൻ ഡോക്യുമെന്ററി ചിത്രമാണ് സമ്മർ ഓഫ് സോൾ (...ഓർ വെൻ ദി റെവല്യൂഷൻ കുഡ് നോട്ട് ബി ടെലിവൈസ്ഡ്)
'നോ ടൈം ടു ഡൈ' എന്ന സിനിമയിൽ 'നോ ടൈം ടു ഡൈ' എന്ന് തുടങ്ങുന്ന ഗാനത്തിന് ബില്ലി എലിഷ്, ഫിനിയസ് ഒ'കോനൽ എന്നിവർ മികച്ച ഒറിജിനൽ സ്കോറിനുള്ള പുരസ്‌കാരം നേടി.
ജോ വാക്കറിന് മികച്ച എഡിറ്റിംഗ് പുരസ്‌കാരം നേടി ഓസ്കർ പട്ടികയിൽ 'ഡ്യൂൺ' (Dune) മുന്നിൽ. മികച്ച ശബ്ദത്തിനുള്ള പുരസ്കാരവും 'ഡ്യൂൺ' നേടിയിരുന്നു. മികച്ച വിഷ്വൽ ഇഫക്‌റ്റിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ ഡ്യൂണിന് പിന്നിലെ VFX പ്രോ ആയ DNEG യുടെ ചെയർമാനും സിഇഒയുമാണ് ഇന്ത്യയുടെ നമിത് മൽഹോത്ര. ഹാൻസ് സിമ്മർ മികച്ച ഒറിജിനൽ സ്കോർ പുരസ്കാരവും കരസ്ഥമാക്കി.
സംവിധായകൻ ഡെനിസ് വില്ലെന്യൂവിന്റെ 'ഡ്യൂൺ' മികച്ച ഫിലിം എഡിറ്റിംഗ്, മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ശബ്ദം എന്നിവയ്ക്ക് നാല് ഓസ്‌കാറുകൾ നേടി പുരസ്‌കാര പ്രഖ്യാപനത്തിനു തുടക്കം കുറിച്ചു.
'ഡ്യൂൺ' ഗ്രെഗ് ഫ്രേസർ മികച്ച ഛായാഗ്രാഹകനുള്ള ഓസ്കാർ നേടി. ഗ്രെയ്ഗിന്റെ ആദ്യ ഓസ്കാർ വിജയവും അക്കാദമി അവാർഡിലെ രണ്ടാമത്തെ നോമിനേഷനുമാണ് ഇത്.
സിയാൻ ഹെഡർ സംവിധാനം ചെയ്ത CODA മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കർ നേടിയ ചിത്രമായി. 2014-ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ റീമേക്ക് ചിത്രത്തിൽ എമിലിയ ജോൺസ് CODA ആയി അഭിനയിക്കുന്നു. ഒരു ബധിര കുടുംബത്തിലെ കേൾവിയുള്ള ഏക അംഗമാണ് ഈ കുട്ടി. അവരുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം കെന്നത്ത് ബ്രാനാഗ് സംവിധാനം ചെയ്ത 'ബെൽഫെസ്റ്റ്' സ്വന്തമാക്കി. 1960-കളുടെ അവസാനത്തിൽ വടക്കൻ അയർലൻഡ് തലസ്ഥാനത്ത് നടന്ന ലഹളയ്ക്കിടെ ഒരു തൊഴിലാളിവർഗ കുടുംബത്തിന്റെയും അവരുടെ ഇളയ മകന്റെ ബാല്യകാലത്തിന്റെയും ജീവിതത്തെ വിവരിക്കുന്ന ആത്മകഥാംശമുള്ള സിനിമയാണിത്.
'ക്രുവെല' (Cruella) എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് ജെന്നി ബീവൻ മികച്ച കോസ്റ്യൂം ഡിസൈനിനുള്ള അവാർഡിനർഹമായി. ഡോഡി സ്മിത്തിന്റെ 1956-ലെ നോവലായ ദി ഹണ്ട്രഡ് ആൻഡ് വൺ ഡാൽമേഷ്യൻസിലെ ക്രൂല്ല ഡി വിൽ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി 2021-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ക്രൈം ചിത്രമാണ് 'ക്രുവെല'. ഡാന ഫോക്‌സും ടോണി മക്‌നമാരയും ചേർന്ന് തിരക്കഥയെഴുതി ക്രെയ്ഗ് ഗില്ലസ്പിയാണ് ചിത്രം സംവിധാനം ചെയ്തത്. എമ്മ സ്റ്റോൺ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു.
ജാപ്പനീസ് സംവിധായകൻ റൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത 'ഡ്രൈവ് മൈ കാർ' മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ പുരസ്‌കാരം നേടി. ഇത് പ്രാഥമികമായി ഹരുകി മുറകാമിയുടെ അതേ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിലെ മറ്റ് കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിർമ്മിച്ച ചിത്രമാണ്.
2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഡ്രൈവ് മൈ കാർ അതിന്റെ ആദ്യ പ്രദർശനം നടത്തി. അവിടെ പാം ഡി ഓറിനായി മത്സരിക്കുകയും മികച്ച തിരക്കഥയടക്കം മൂന്ന് അവാർഡുകൾ നേടുകയും ചെയ്തു. 2021-ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പലരും ഇതിനെ പ്രഖ്യാപിച്ചുകൊണ്ട് ഈ ചിത്രത്തിന് വ്യാപകമായ നിരൂപക പ്രശംസ ലഭിച്ചു.
ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ 'ദി ലോങ്ങ് ഗുഡ്ബൈ' പുരസ്‌കാരം കരസ്ഥമാക്കി.
മികച്ച സപ്പോർട്ടിങ് നടനുള്ള പുരസ്‌കാരം 'കോടയിലെ' പ്രകടനത്തിന് ട്രോയ് കോട്സൂർ സ്വന്തമാക്കി. ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവാണ് ഇദ്ദേഹം.
ഡിസ്നി ചിത്രം 'എൻകാൻടോ' മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനർഹമായി. ‘എൻകാന്റോ'യിലെ' ‘ഡോസ് ഒറുഗ്വിറ്റാസ്’ എന്ന ബാലഡ് ആനിമേറ്റഡ് ഫീച്ചർ, സ്കോർ, ഒറിജിനൽ ഗാനം എന്നിവയ്ക്കായി നോമിനേഷനുകളിൽ ഇടം നേടിയിരുന്നു. മികച്ച അനിമേഷൻ ഷോർട് ഫിലിം ആയി ആൽബർട്ടോ മിയേൽഗോ, ലിയോ സാൻഷെ എന്നിവരുടെ 'ദി വിൻഡ്ഷീൽഡ് വൈപ്പർ' തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി ഷോർട്ടിനുള്ള ഓസ്കർ ബെൻ പ്രൗഡ്ഫൂട്ടിന്റെ 'ദി ക്വീൻ ഓഫ് ബാസ്കറ്റ്ബോളിന്' ലഭിച്ചു.
സ്റ്റീവൻ സ്പിൽബർഗിന്റെ ‘വെസ്റ്റ് സൈഡ് സ്റ്റോറി’ലെ അനിറ്റ എന്ന കഥാപാത്രത്തിന് അരിയാന ഡിബോസിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചു. 31 കാരിയായ നടി സഹ നോമിനികളായ ജെസ്സി ബക്ക്ലി (ദി ലോസ്റ്റ് ഡോട്ടർ), ജൂഡി ഡെഞ്ച് (ബെൽഫാസ്റ്റ്), കിർസ്റ്റൺ ഡൺസ്റ്റ് (ദ പവർ ഓഫ് ദി ഡോഗ്), ഓൻജാനു എല്ലിസ് (കിംഗ് റിച്ചാർഡ്) എന്നിവരെ പരാജയപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.