കൊച്ചി: ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ചലച്ചിത്ര സംഘടനകളുമായി ഫിലിം ചേംബറുടെ ചർച്ച. നിർമ്മാതാക്കൾ, വിതരണക്കാർ, തീയറ്റർ ഉടമകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. കൊച്ചിയിലെ ഫിലിം ചേംബർ ഓഫീസിലാണ് ചർച്ച.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒടിടി റിലീസ് വേണോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാമെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടന. മലയാള സിമിനയിലെ ഓൺലൈൻ റിലീസുമായി ബന്ധപെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്ത നിലപാടായിരുന്നു വിവിധ ചലച്ചിത്ര സംഘടനകൾ സ്വീകരിച്ചിരുന്നത്.
ഓൺലൈൻ റിലീസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒ.ടി.ടി. റിലീസ് വേണോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാം. എന്നാൽ ഒ.ടി.ടി. റിലീസിനെ പൂർണ്ണമായി എതിർത്ത തിയേറ്റർ ഉടമകളുടെ സംഘടന വിജയ് ബാബുവിന്റെ നിലപാടിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ കത്തിന് മറുപടി കിട്ടിയ ശേഷം മാത്രം തുടർ ചർച്ചകൾ മതിയെന്ന നിലപാടിലായി.
മറ്റു പല നിർമ്മാതാക്കളും ഈ വഴി ആലോചിച്ചതോടെ ഇതിനെതിരെ തിയേറ്റർ ഉടമകൾ രംഗത്തു വരികയായിരുന്നു. റിലീസ് ചെയ്തവരുടെ ചിത്രങ്ങൾക്ക് പിന്നീട് തിയേറ്റർ നൽകില്ലെന്നാണ് തിയറ്റർ ഉടമകളുടെ തീരുമാനം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.