• HOME
 • »
 • NEWS
 • »
 • film
 • »
 • Ottayan | 'കെ എൽ-58 S-4330 ഒറ്റയാൻ'; പുതിയ ചിത്രം കണ്ണൂരിൽ ചിത്രീകരണമാരംഭിച്ചു

Ottayan | 'കെ എൽ-58 S-4330 ഒറ്റയാൻ'; പുതിയ ചിത്രം കണ്ണൂരിൽ ചിത്രീകരണമാരംഭിച്ചു

ചിത്രീകരണം കണ്ണൂർ തോട്ടടയിൽ ആരംഭിച്ചു

ഒറ്റയാൻ

ഒറ്റയാൻ

 • Share this:
  തൽഹത്ത്, ഗീതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന 'കെ എൽ-58 S-4330 ഒറ്റയാൻ' (KL- 58S - 4330 Ottayan movie) എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂർ തോട്ടടയിൽ ആരംഭിച്ചു.

  രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി. നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസീർ നാസ്, ദേവൻ, സന്തോഷ് കീഴാറ്റൂർ, അൻസിൽ, നിർമ്മൽ പാലാഴി, അരിസ്റ്റോ സുരേഷ്, മട്ടനൂർ ശിവദാസ്, കാർത്തിക് പ്രസാദ്, മേഘ്ന എസ്. നായർ, അഞ്ജു അരവിന്ദ്, സരയൂ, നീന കുറുപ്പ്, കണ്ണൂർ ശ്രീലത തുടങ്ങിയവരോടൊപ്പം പുതുമുഖ ബാല താരങ്ങളായ പ്രാർത്ഥന പി. നായർ , ലളിത് പി. നായർ തുടങ്ങിയവർ അഭിനയിക്കുന്നു.

  കനകരാജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു. സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയവർ ഗാനങ്ങളാലപിക്കുന്നു.

  എഡിറ്റിംഗ്- പി.സി. മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- നസീർ കൂത്ത്പറമ്പ്, കല- വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ്- പ്രജി, കോസ്റ്റ്യും ഡിസൈനർ- റഷിന സുധി, വസ്ത്രാലങ്കാരം- ബാലൻ പുതുക്കുടി, സ്റ്റിൽസ്- അജിത് മൈത്രജൻ, ഡിസൈൻ- സത്യൻസ്, പശ്ചാത്തല സംഗീതം-സച്ചിൻ ബാലു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, കൊറിയോഗ്രാഫർ- അർച്ചന റാം, സ്റ്റുഡിയോ- ചലച്ചിത്രം എറണാകുളം, പി.ആർ.ഒ.- എ.എസ്. ദിനേശ്.  Also read: നീണ്ട 19 വർഷങ്ങൾക്ക് ശേഷം കരീനയും ഋതിക് റോഷനും ബിഗ് ബജറ്റ് ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്

  2000ത്തിന്റെ തുടക്കത്തിൽ ഋതിക് റോഷനും (Hrithik Roshan) കരീന കപൂറും (Kareena Kapoor) സൃഷ്ടിച്ച ബിഗ് സ്ക്രീൻ മാജിക് ആർക്കും മറക്കാൻ കഴിയില്ല. അവർ ഒന്നിച്ചുള്ള ആദ്യ ചിത്രമായ യാദീനോ, കരൺ ജോഹറിന്റെ കഭി ഖുഷി കഭി ഘമോ ആകട്ടെ, ഇരുവർക്കും അക്കാലത്ത് പ്രത്യേക താരാരാധന വൃന്ദം ഉണ്ടായിരുന്നു. എന്നിരുന്നാലും, 2003-ലെ മെയിൻ പ്രേം കി ദീവാനി ഹൂനിന് ശേഷം, കരീനയും ഋതിക്കും വീണ്ടും ഒന്നിക്കുന്നത് കാണാൻ ആരാധകർ ആകാംക്ഷയിലാണ്.

  ഇപ്പോഴിതാ, ഒരു പുതിയ ചിത്രത്തിനായി ഇവർ വീണ്ടും ഒന്നിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ബോളിവുഡ് ലൈഫിന്റെ ഉറവിടം അനുസരിച്ച്, ഹൃത്വിക്കും കരീനയും ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ സാധ്യതയുണ്ട്. ജംഗ്‌ലീ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരു ചിത്രത്തിനായി പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് അഭിനേതാക്കളെ സമീപിച്ചതായി ഒരു ഉറവിടം പ്രസിദ്ധീകരണത്തെ അറിയിച്ചു. ചിത്രത്തിന് ഉലജ് എന്നാണ് പേരിട്ടിരിക്കുന്നതെന്നും അത് വളരെ പ്രാരംഭ പ്രക്രിയയിലാണ് എന്നും റിപ്പോർട്ട് പരാമർശിക്കുന്നു.

  Summary: Malayalam movie Ottayan starts rolling in Kannur
  Published by:user_57
  First published: