• HOME
  • »
  • NEWS
  • »
  • film
  • »
  • Ottu movie | മൂന്നു ഹൈവേകൾ, അഞ്ചു ഷെഡ്യൂളുകൾ; 'ഒറ്റ്' സിനിമയുടെ പൂർത്തീകരണം ഇങ്ങനെ

Ottu movie | മൂന്നു ഹൈവേകൾ, അഞ്ചു ഷെഡ്യൂളുകൾ; 'ഒറ്റ്' സിനിമയുടെ പൂർത്തീകരണം ഇങ്ങനെ

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക

ഒറ്റ്

ഒറ്റ്

  • Last Updated :
  • Share this:
    കുഞ്ചാക്കോ ബോബനും (Kunchacko Boban) അരവിന്ദ് സ്വാമിയും (Arvind Swamy) കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ഒറ്റ് (Ottu movie) എന്ന ചിത്രം ഓണക്കാലം ആലോഷപൂർവ്വമാക്കുവാനായി സെപ്റ്റംബർ രണ്ടാം തീയതി പ്രദർശനത്തിനെത്താൻ തയാറെടുക്കുകയാണ്. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽമുടക്കോടെ വ്യത്യസ്ത ലൊക്കേഷനുകളിൽ ചിത്രീകരിച്ചതാണ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.

    ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദർശനവിജയം നേടിയ 'തീവണ്ടി' എന്ന ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനിയാണ് സംവിധാനം. തീവണ്ടിക്കു ശേഷം ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോവ, പൂനെ, മുംബൈ ഹൈവേകൾ ചിത്രീകരണത്തിന്റെ ഭാഗമായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം.

    പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു. ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനി പറഞ്ഞു.

    വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശൻ.

    പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന 'എന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൻ്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു. ചിത്രത്തിൻ്റെ പോസ്റ്ററുകളും ടീസറും ട്രെയ്ലറും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. എസ്. സഞ്ജീവാണ് തിരക്കഥ. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

    ആടുകളം നരേന്‍, അമാല്‍ഡ ലിസ്, ജിന്‍സ് ഭാസ്‌കര്‍, സിയാദ് യദു, അനീഷ് ഗോപാല്‍, ലബാന്‍ റാണെ, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    എ.ആർ. റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സുഭാഷ് കരുൺ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യം ഡിസൈൻ - സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ- സുനിത് ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മിഥുൻ ഏബ്രഹാം, പി.ആർ.ഒ.-
    വാഴൂർ ജോസ്, ആതിര ദിൽജിത്.

    Summary: Ottu movie in Malayalam aka Rendagam in Tamil has Kunchacko Boban and Arvind Swamy playing the title roles. The film is slated for a release on September 2. The movie had a tighter schedule across three highways and five schedules. T.P. Fellini is the director
    Published by:user_57
    First published: