കൊച്ചി: ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ചവർ കടുംകാപ്പിയുമായി വരുന്നു. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് ‘ബ്ലാക്ക് കോഫി’ എന്ന സിനിമയുമായി എത്തുന്നത്. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുവാണ് അതേ കഥാപാത്രമായി അഭിനയിച്ച് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ് തന്നെ. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ.
സോൾട്ട് ആൻഡ് പെപ്പർ ഒരുക്കിയ ആഷിക്ക് അബു അതിഥിതാരമായി എത്തുന്നു. കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും. രചന നാരായണൻ കുട്ടി, ഓവിയ, ലെന, മൈഥിലി, ഓർമ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്.
കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണു ബ്ലാക്ക് കോഫി തുടങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഇന്നു ആരംഭിക്കും.
വിശ്വദീപ്തി ഫിലിംസിന്‍റെ ബാനറില്‍ ആന്‍റെണി ബിനോയി ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. സജീഷ് മഞ്ചേരി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഡല്‍ ആയി ശ്രദ്ധേയേയ ഓര്‍മ്മ ബോസ്സ്, ഡയറ്റര്‍ രഞ്ജിത്ത് സ്ഥിരം എഡിറ്ററായ സന്ദീപ് നന്ദകുമാറാണ് ഈ ചിത്രത്തിന്‍റെ എഡിറ്റര്‍.സംഗീതം ബിജിപാല്‍, ക്യാമറ ജെയിംസ് ബാബ, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ റെനിജോസഫ് എന്നീ പ്രമുഖരാണ് ചിത്രത്തിന്‍റെ അണിയറയില്‍.ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു പി ആര്‍ കണ്‍സള്‍ട്ടന്‍സി വൈറ്റ് പേപ്പര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Black Coffee Malayalam film, Ovia debut in malayalam, Salt and pepper second part, ഒവിയ, ബ്ലാക്ക് കോഫി, സോൾട്ട് ആൻഡ് പെപ്പർ