കൊച്ചി: കുമ്പളങ്ങി നെെറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ (Dileesh Pothan), ശ്യാം പുഷ്ക്കരൻ (Shyam Pushkaran), ഫഹദ് ഫാസിൽ (Fahadh Faasil) എന്നിവർ നിർമ്മിക്കുന്ന പുതിയ ചിത്രം പാൽതു ജാൻവർ (Paalthu Janwar) മോഷൻ പോസ്റ്ററും റിലീസ് തിയതിയും പ്രഖ്യാപിച്ചു.
നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന പാൽതു ജാൻവറിൽ ബേസിൽ ജോസഫ് ആണ് നായകനാവുന്നത്. ചിത്രം ഓണത്തിന് റിലീസിനെത്തുമെന്ന് ഫഹദ് ഫാസിൽ പറഞ്ഞു.
ഫേസ്ബുക്ക് ലെെവിലൂടെയായിരുന്നു ദിലീഷ് പോത്തനും, ശ്യാം പുഷ്ക്കരനും ഫഹദ് ഫാസിലും സംവിധായകൻ സംഗീതും ചേർന്നാണ് ചിത്രം പ്രഖ്യാപിച്ചത്. അമൽ നീരദ് അടക്കമുള്ള സംവിധായകരുടെ അസോസിയേറ്റ് ആയിരുന്നു സംവിധായകൻ സംഗീത് പി രാജൻ.
"ഈ പഞ്ചായത്തിലെ എല്ലാ മൃഗങ്ങളും എന്റെ മനസിലുണ്ട്, അവരുടെ മനസിൽ ഞാനും" എന്ന ടാഗ് ലെെനോടെയാണ് ചിത്രത്തിന്റെ ടെെറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.
ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആൻറണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ജസ്റ്റിൻ വർഗീസാണ് സംഗീതം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം- രൺദീവ്, കലാ സംവിധാനം- ഗോകുൽ ദാസ്, എഡിറ്റിംഗ്- കിരൺ ദാസ്, വസ്ത്രാലങ്കാരം-മഷ്ഹർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട്- നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മനമ്പൂർ, വിശ്വൽ എഫക്ട്- എഗ് വൈറ്റ് വി.എഫ്.എക്സ്., ടൈറ്റിൽ- എൽവിൻ ചാർളി, സ്റ്റിൽസ്- ഷിജിൻ പി. രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ്- രോഹിത്, ചന്ദ്രശേഖർ, പി.ആർ.ഒ.- ആതിര ദിൽജിത്ത്.
Summary: After Kumbalangi Nights and Joji, the team of Dileesh Pothan, Fahadh Faasil and Shyam Pushkaran have joined hands for Paalthu Janwar, a film slated for a release during Onam 2022. "Here by officially announcing my next movie as an actor, 'Paalthu Janwar' in which I got an opportunity to be the lead after Jaane Mann," Basil noted on his page after posting a motion videoഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.