തമിഴ് നടൻ ശ്രീറാം കാർത്തിക് (Sriram Karthik) നായകനാവുന്ന മലയാള ചിത്രം ‘പാതിരാക്കാറ്റ്’ ടീസർ പുറത്തുവിട്ടു. സന നിയ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നജീബ് മടവൂർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘പാതിരാക്കാറ്റ്’. ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി, ഷാരോൺ സഹിം എന്നിവർ നായികമാരാവുന്നു.
ഷാജു നവോദയ, ഷിനോജ് വർഗീസ്, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ, രഞ്ജി കങ്കോൽ, രശ്മി ബോബൻ, ഐശ്വര്യ ആമി, ആര്യ, നന്ദന എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാഹുഷാ ഛായാഗ്രഹണം നിർവഹിക്കുന്നു.
കെ.സി. അഭിലാഷ്, പ്രവീൺ എന്നിവരുടെ വരികൾക്ക് റെജിമോൻ സംഗീതം പകരുന്നു. ആലാപനം- ജാസ്സി ഗിഫ്റ്റ്, രഞ്ജിത്ത് ജയറാം, എഡിറ്റിംഗ് – സജിത്ത് എൻ.എസ്., പ്രൊഡക്ഷൻ കൺട്രോളർ- ഷൗക്കത്ത് മന്നലാംകുന്ന്, ആർട്ട്- രാജേഷ് കെ. ആനന്ദ്, മേക്കപ്പ്- റോനിഷ, വസ്ത്രലങ്കാരം- രാജശ്രീ ബോളിവുഡ്, സജിത്ത് മുക്കം, സന്ദീപ് തിരൂർ; ബി.ജി.എം. – സിബു സുകുമാരൻ, സ്റ്റിൽസ്- രതീഷ് പാലത്ത്, അസോസിയേറ്റ് ഡയറക്ടർ- സുമീന്ദ്ര നാഥ്, സംഘട്ടനം- ബ്രൂസിലി രാജേഷ്, നൃത്തം- കിരൺ, മൻസൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രശാന്ത് കക്കോടി, പ്രൊഡക്ഷൻ മാനേജർ- ശ്രീനി ആലത്തിയൂർ, മൃദുൽ; മാർക്കറ്റിംങ്- അഫ്സൽ അഫിസ്.
കോഴിക്കോട് മുക്കം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി സസ്പെൻസ് ത്രില്ലർ സിനിമയായ ‘പാതിരാക്കാറ്റ്’ ഫെബ്രുവരി 24-ന് മൂവി മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ. – എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.