HOME » NEWS » Film » MOVIES PACHAMANGA MOVIE STARRING PRATHAP POTHEN AND SONA RELEASING DIGITALLY

പ്രതാപ് പോത്തനും, സോനയും; മലയാള ചിത്രം 'പച്ചമാങ്ങ' ഡിജിറ്റൽ റിലീസ് ചെയ്തു

Pachamanga movie starring Prathap Pothen and Sona releasing digitally | പ്രതാപ് പോത്തൻ, തെന്നിന്ത്യൻ താരം സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'പച്ചമാങ്ങ'

News18 Malayalam | news18-malayalam
Updated: July 21, 2021, 9:01 AM IST
പ്രതാപ് പോത്തനും, സോനയും; മലയാള ചിത്രം 'പച്ചമാങ്ങ' ഡിജിറ്റൽ റിലീസ് ചെയ്തു
'പച്ചമാങ്ങ' ഒ.ടി.ടിയിൽ
  • Share this:
പ്രതാപ് പോത്തൻ, തെന്നിന്ത്യൻ താരം സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പച്ചമാങ്ങ' എന്ന ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസായി.

അംജത് മൂസ്സാ, ജിപ്സാ ബീഗം, മനൂപ് ജനാർദ്ദനൻ, സുബ്രഹ്മണ്യൻ, നവാസ് വള്ളിക്കുന്ന്, ഖാദർ തിരൂർ, സൈമൺ പാവർട്ടി, ബാവ ബത്തേരി, സുബൈർ വയനാട്, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രാമ നാരായണൻ, രേഖ ശേഖർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

സന്തോഷകരമായ ദാമ്പത്യത്തിന്റെ അടിത്തറ കിടപ്പുമുറിയിലാണ്. തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും, ദൈവമായി കാണുന്ന ഭര്‍ത്താവിനു വേണ്ടിയാണ് സുജാതയുടെ ജീവിതം തന്നെ. ബാലന്‍ വളരെ വൈകിയാണ് സുജാതയെ വിവാഹം കഴിച്ചത്. രണ്ടുപേരും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ട്. സുജാത കാണാന്‍ ഇപ്പോഴും സുന്ദരിയാണ്. ബാലൻ അവശനാണ്.

ശരിയും തെറ്റും തിരിച്ചറിയാതെ അലഞ്ഞുനടക്കുന്ന സുജാത, ഒടുവില്‍ താന്‍ അനുഭവിച്ചിട്ടില്ലാത്ത ആനന്ദങ്ങളുടെ മിഥ്യാ ലോകവുമായി അടുക്കുന്നു. അതോടെ തകരുന്ന കുടുംബ ബന്ധങ്ങളുടെയും സുജാതയുടെ ജീവിതത്തിലെ മാറ്റങ്ങളെയും കുറിച്ചാണ് 'പച്ചമാങ്ങ' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

ബാലനായി പ്രതാപ് പോത്തനും, സുജാതയായി സോനയും അഭിനയിക്കുന്നു.
ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര എഴുതുന്നു. ശ്യാംകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി.കെ. ഗോപിയുടെ വരികൾക്ക് സാജന്‍ കെ. റാം സംഗീതം പകരുന്നു.

എഡിറ്റർ- വി ടി ശ്രീജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, കല- ഷെബിരാലി, കോസ്റ്റ്യൂം ഡിസൈനര്‍- രാധാകൃഷ്ണന്‍ മങ്ങാട്, മേക്കപ്പ്- സജി കൊരാട്ടി, സ്റ്റിൽസ്- അനിൽ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടർ- ഷെഹിന്‍ ഉമ്മര്‍, പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റർ- ടോമി വര്‍ഗ്ഗീസ്, അസിസ്റ്റന്റ് ഡയറക്ടർ- കൃഷ്ണകുമാര്‍ ഭട്ട്, പി.ജെ. യദുകൃഷ്ണ. അനന്ദു പ്രകാശ്‌, ഡിസൈൻ-സത്യൻസ്.Also read: പുതുച്ചേരിയിൽ ഷൂട്ടിംഗ് തുടങ്ങി; മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ആദ്യ ഭാഗം 2022ൽ

മണിരത്നത്തിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പൊന്നിയിൻ സെൽവന്റെ' ചിത്രീകരണം പുതുച്ചേരിയിൽ പുനരാരംഭിച്ചു. ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന നടൻ കാർത്തി അടുത്തയാഴ്ച ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലുതും ബിഗ് ബഡ്ജറ്റുമായ ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ'. ചിത്രത്തിന്റെ ആദ്യ ഭാഗം 2022ൽ പുറത്തിറങ്ങും.

ഒരു റിപ്പോർട്ട് അനുസരിച്ച് ടീം ഒരു ഷെഡ്യൂൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്, അത് ഹൈദരാബാദിലോ മധ്യപ്രദേശിലോ ചിത്രീകരിക്കും.

നെറ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നവരസ വെബ്സീരീസുമായി ബന്ധപ്പെട്ട മാധ്യമ കൂടിക്കാഴ്ചയിൽ, 'പൊന്നിയിൻ സെൽവന്റെ' 75 ശതമാനം ഷൂട്ടിംഗ് പൂർത്തിയാക്കിയതായി മണിരത്നം സ്ഥിരീകരിച്ചു.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറക്കിയിരുന്നു. ആദ്യ ഷെഡ്യൂളിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിച്ചത് തായ്‌ലൻഡിലാണ്.

പൊന്നിയിൻ സെൽവനെ ഒരു സിനിമയാക്കി മാറ്റുകയെന്നത് മണിരത്നത്തിന്റെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൾ‌മൊഴി വർ‌മ്മന്റെയും ചോള രാജവംശത്തിൻറെയും കഥയാണ് പൊന്നിയിൻ സെൽ‌വൻ പിന്തുടരുന്നത്.
Published by: user_57
First published: July 21, 2021, 9:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories