• HOME
  • »
  • NEWS
  • »
  • film
  • »
  • Ardharathriyile Kuda | ഷൂട്ടിംഗ് കഴിഞ്ഞു; 'അർദ്ധരാത്രിയിലെ കുട' ഇനി സ്‌ക്രീനിൽ

Ardharathriyile Kuda | ഷൂട്ടിംഗ് കഴിഞ്ഞു; 'അർദ്ധരാത്രിയിലെ കുട' ഇനി സ്‌ക്രീനിൽ

Pack up for Midhun Manuel Thomas movie Ardharathriyile Kuda | വയനാട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം

അർദ്ധരാത്രിയിലെ കുട

അർദ്ധരാത്രിയിലെ കുട

  • Share this:
ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് (Midhum Manuel Thomas) തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'അർദ്ധരാത്രിയിലെ കുട' (Ardharathriyile Kuda) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒന്നിന് പൂർത്തിയായി. വയനാട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

വൻ വിജയം നേടിയ അഞ്ചാം പാതിരാ എന്ന ത്രില്ലർ ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും ഈ സിനിമയുടെ പ്രസക്തി ഏറെ വലുതാണ്. ഒരു ഫീൽ ഗുഡ് ഹ്യൂമർ ചിത്രമായിട്ടാണ് ഈ സിനിമ അവതരിപ്പിക്കുന്നത്.

ഇതേ നിർമ്മാണ കമ്പനിക്ക് വേണ്ടി ഒരുക്കിയ ആട് ഒന്നും രണ്ടും ഭാഗങ്ങൾ വൻ വിജയമായിരുന്നു. അതിനു ശേഷം ഫ്രൈഡേ യും മിഥുനം ഒത്തുചേരുന്ന ചിത്രം കൂടിയാണിത്.

അജു വർഗീസ്, ഇന്ദ്രൻസ്, വിജയ് ബാബു, സൈജുക്കുറുപ്പ്, അനാർക്കലി മരയ്ക്കാർ, ഭീമൻ രഘു, നെൽസൺ, ബിജുക്കുട്ടൻ, മണികണ്ഠൻ പട്ടാമ്പി, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ഷാൻ റഹ്മാൻ്റെതാണ് സംഗീതം. ഛായാഗ്രഹണം - മൈക്കിൾ സി.ജെ., എഡിറ്റിംഗ് - രാകേഷ് സി., കലാസംവിധാനം - ശ്രീനു, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ -ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.




Also read: Saturday Night | നിവിൻ പോളി ചിത്രം 'സാറ്റർഡേ നൈറ്റ്' ഈ ആഴ്ച തിയേറ്ററിൽ

നിവിൻ പോളി (Nivin Pauly) നായകനാവുന്ന 'സാറ്റർഡേ നൈറ്റ്' (Saturday Night) ഒക്ടോബർ ആദ്യവാരം പ്രദർശനത്തിനെത്തും. ഒക്ടോബർ 7 ആണ് റിലീസ് തിയതി. സ്റ്റാൻലി, ഡേവിസ്, സുനിൽ, ജസ്റ്റിൻ, അജിത്ത് എന്നിവർ അടുത്ത സുഹൃത്തുക്കളാണ്. കർണ്ണാടകത്തിലാണ് നാലുപേരും. വീക്കെൻഡ് സായാഗ്നങ്ങൾ അവരുടെ ഒത്തുചേരലിന് മിക്കപ്പോഴും വേദിയാകാറുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിവർ. ഇവരെ യഥാക്രമം നിവിൻ പോളി, അജു വർഗീസ്, സൈജു ക്കുറുപ്പ്, സിജു വിൽസൻ എന്നിവർ അവതരിപ്പിക്കും.

മലയാളത്തിലെ ഏറെ ജനപ്രിയരായ നാല് അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലൂടെ തന്നെ ഈ ചിത്രം ശ്രദ്ധേയമാകുന്നു. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഹ്യൂമർ, ത്രില്ലർ ജോണറിലൂടെയാണ് ഈ സിനിമയുടെ അവതരണം. റോഷൻ ആൻഡ്രൂസിൻ്റെ ആദ്യത്തെ ഹ്യൂമർ ചിത്രമാണിത്. നാലു ചെറുപ്പക്കാരുടെ രസകരമായ ജീവിതം മുന്നോട്ടു നീങ്ങുമ്പോൾത്തന്നെ ഒരു ഘട്ടത്തിൽ ത്രില്ലർ സ്വഭാവത്തിലേക്കു നയിക്കപ്പെടുകയാണ്. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

Summary: Shooting for the movie Ardharathriyile Kuda concluded
Published by:user_57
First published: