ആടുജീവിതത്തിന്‍റെ ജോര്‍ദാന്‍ ഷെഡ്യൂളിന് പാക്കപ്പ്; ചിത്രം പങ്കുവെച്ച്‌ പൃഥ്വിരാജ്‌

നടന്‍ പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് വാര്‍ത്ത അറിയിച്ചത്

News18 Malayalam | news18-malayalam
Updated: May 17, 2020, 2:10 PM IST
ആടുജീവിതത്തിന്‍റെ ജോര്‍ദാന്‍ ഷെഡ്യൂളിന് പാക്കപ്പ്; ചിത്രം പങ്കുവെച്ച്‌ പൃഥ്വിരാജ്‌
നടന്‍ പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് വാര്‍ത്ത അറിയിച്ചത്
  • Share this:
പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയി. നടന്‍ പൃഥ്വിരാജ് തന്‍റെ ഫെയ്‌സ്ബുക്കിലൂടെയാണ് വാര്‍ത്ത അറിയിച്ചത്.

സിനിമയുടെ ചിത്രീകരണത്തിനായി പൃഥ്വിയും ബ്ലെസിയും ഉള്‍പ്പടെ 58 പേരടങ്ങുന്ന സിനിമാസംഘം ജോര്‍ദാനിലെത്തിയതും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം തുടരാനോ തിരിച്ചു വരാനോ സാധിക്കാതെ അവിടെ കുടുങ്ങിയതും വാര്‍ത്തയായിരുന്നു.

You may also like:COVID 19| ഒക്ടോബറോടെ വാക്സിസിനുകൾ ലഭ്യമാക്കുമെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനി [NEWS]ഡൽഹി തെരുവിൽ കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി [NEWS]കാർഷിക ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ വിപണി വരുന്നു [NEWS]
ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്. എന്നാൽ കര്‍ഫ്യൂ നിയമങ്ങളില്‍ ഇളവ് വന്നതോടെ പിന്നീട് ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു.
First published: May 17, 2020, 2:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading