• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഴക്കെടുതി വേദനകളിൽ പങ്കുചേർന്ന് പടയോട്ടം ടീം; റിലീസ് മാറ്റി

news18
Updated: August 15, 2018, 4:47 PM IST
മഴക്കെടുതി വേദനകളിൽ പങ്കുചേർന്ന് പടയോട്ടം ടീം; റിലീസ് മാറ്റി
news18
Updated: August 15, 2018, 4:47 PM IST
മഴക്കെടുതിയെ തുടർന്ന് ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ റിലീസും മാറ്റി. ദുരിതമനുഭവിക്കുന്നവരുടെ വേദനകളിൽ പങ്കുചേർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റുകയാണെന്ന് ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ അറിയിച്ചു.

പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി. ഓഗസ്റ്റ് 17ന് ചിത്രം തീയെറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല.

വരും ദിവസങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും ഇത്. ഓണം റിലീസിന് കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങളുടെ കാര്യവും
അനിശ്ചിതത്വത്തിലാണ്.

നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് പടയോട്ടം. ചിത്രത്തിൽ ചെങ്കൽ രഘു എന്ന ഗുണ്ട കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്.

സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, ബേസിൽ ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സൈജു കുറുപ്പ്, സുധി കോപ്പ, അജു വർഗീസ്, രവി സിംഗ്, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിലുണ്ട്.

ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

First published: August 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍