ഇന്റർഫേസ് /വാർത്ത /Film / Shweta Menon | Nithya Das | ശ്വേതാ മേനോൻ, നിത്യ ദാസ്; 'പള്ളിമണി' തിരുവനന്തപുരത്ത് ആരംഭിച്ചു

Shweta Menon | Nithya Das | ശ്വേതാ മേനോൻ, നിത്യ ദാസ്; 'പള്ളിമണി' തിരുവനന്തപുരത്ത് ആരംഭിച്ചു

ശ്വേതാ മേനോൻ, നിത്യ ദാസ്

ശ്വേതാ മേനോൻ, നിത്യ ദാസ്

Pallimani movie starring Shweta Menon and Nithya Das begins in Thiruvananthapuram | ശ്വേത മേനോൻ മുഖ്യ വേഷത്തിൽ എത്തുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് 'പള്ളിമണി'

  • Share this:

ശ്വേത മേനോൻ (Shweta Menon), നിത്യ ദാസ് (Nithya Das) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന 'പള്ളിമണി' (Pallimani) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്നു.

ശ്വേത മേനോൻ മുഖ്യ വേഷത്തിൽ എത്തുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് 'പള്ളിമണി'. നായികാ പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

എൽ.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി, അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിയൻ ചിത്രശാല നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ കെ.വി. അനിൽ എഴുതുന്നു.

ഇരുപതിലേറെ നോവലുകളുടെയും പന്ത്രണ്ട് മെഗാ സീരിയലുകളുടെയും രചന നിർവ്വഹിച്ചിട്ടുള്ള കെ.വി. അനിലിന്റെ മൂന്നാമത്തെ സിനിമയാണ് 'പള്ളിമണി'.

ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് 'പള്ളിമണി' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

നാരായണന്റെ വരികൾക്ക് ശ്രീജിത്ത് രവി സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച മനോഹരമായ ഗാനവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം-ബ്യൂസി ബി. ജോണ്‍, മേക്കപ്പ്- പ്രദീപ് വിധുര, എഡിറ്റിംഗ്- ആനന്ദു എസ്. വിജയ്, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ഗെരോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍-സേതു ശിവാനന്ദന്‍.

പള്ളിമണി എന്ന ചിത്രത്തിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് 40 ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന മൂന്നു നിലകളുള്ള പള്ളിയുടെ ബ്രഹ്മാണ്ഡ സെറ്റ്. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

Also read: ആരാധകർക്ക് ഗുരുതരമായി പരിക്കേറ്റു; വിശദീകരണവുമായി അല്ലു അർജുൻ

ഹൈദരാബാദിലെ മദാപൂരിലെ എൻ-കൺവെൻഷൻ സെന്ററിൽ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി റദ്ദാക്കിയ ശേഷം ആരാധകർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അല്ലു അർജുൻ (Allu Arjun) ഔദ്യോഗിക പ്രസ്താവന ഇറക്കി.

200 പേരെ മാത്രം അനുവദിച്ചതിന് പോലീസിന്റെ അനുമതി വാങ്ങിയ പരിപാടിയുടെ സംഘാടകർ രണ്ടായിരത്തോളം പേരെ വേദിയിലേക്ക് കടത്തിവിട്ടതാണ് സംഭവം. എന്നിരുന്നാലും, അപ്രതീക്ഷിതമായ കാരണങ്ങളാൽ, പ്രോഗ്രാമും ഫോട്ടോ സെഷനും തെലുങ്ക് താരം റദ്ദാക്കി, ഇത് ആരാധകരെ പ്രകോപിപ്പിച്ചതായി തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രമായ 'പുഷ്പ: ദ റൈസ്' പ്രൊമോഷന്റെ തിരക്കിലായ അല്ലു അർജുൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വിശദീകരണം നൽകി. “ഇന്നത്തെ ഒരു ഫാൻസ് മീറ്റ് പരിപാടിയിൽ വെച്ച് എന്റെ ആരാധകർക്ക് പരിക്ക് പറ്റിയ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് ഞാൻ അറിഞ്ഞു. എന്റെ ടീം വ്യക്തിപരമായി സാഹചര്യം നിരീക്ഷിക്കുകയും എന്നെ അറിയിക്കുകയും ചെയ്യുന്നു. ഇനി മുതൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞാൻ വളരെയധികം ശ്രദ്ധിക്കും. നിങ്ങളുടെ സ്‌നേഹവും ആരാധനയുമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്, ഞാൻ ഒരിക്കലും അവയെ നിസ്സാരമായി കാണില്ല,” താരം കുറിച്ചു.

First published:

Tags: Nithya Das, Pallimani movie, Shwetha Menon