• HOME
  • »
  • NEWS
  • »
  • film
  • »
  • Palthu Janwar | നിങ്ങളുടെ വളർത്തു മൃഗം അണിഞ്ഞൊരുങ്ങി നൃത്തം ചെയ്തിട്ടുണ്ടോ? വ്യത്യസ്ത മത്സരവുമായി 'പാൽതു ജാൻവർ'

Palthu Janwar | നിങ്ങളുടെ വളർത്തു മൃഗം അണിഞ്ഞൊരുങ്ങി നൃത്തം ചെയ്തിട്ടുണ്ടോ? വ്യത്യസ്ത മത്സരവുമായി 'പാൽതു ജാൻവർ'

Palthu Janwar movie opens a unique contest for pet animals | 'പാൽതു ജാൻവർ' പ്രോമോ സോങ്ങിന് നിങ്ങളുടെ സുന്ദരന്മാരും സുന്ദരിമാരുമായ പെറ്റുകളെ ഡാൻസ് ചെയ്യിക്കുക

പാൽതു ജാൻവർ

പാൽതു ജാൻവർ

  • Last Updated :
  • Share this:
    നിങ്ങളുടെ വളർത്തുമൃഗത്തെ അണിയിച്ചൊരുക്കി താരമാക്കാൻ അവസരവുമായി 'പാൽതു ജാൻവർ' ചിത്രത്തിന്റെ അണിയറക്കാർ. 'പാൽതു ജാൻവർ' പ്രോമോ സോങ്ങിന് നിങ്ങളുടെ സുന്ദരന്മാരും സുന്ദരിമാരുമായ പെറ്റുകളെ ഡാൻസ് ചെയ്യിക്കുക. എന്നിട്ട് അവ റീലുകളാക്കി ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചതിന് ശേഷം പാൽതു ജാൻവർ ഫാഷൻ കോണ്ടെസ്റ്റ് എന്ന് ഹാഷ്ടാഗ് ചെയ്താൽ മതി. #palthujanwarfashioncontest #palthujanwarmovie എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കുക. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21.

    ഓണത്തിന് തീയറ്ററുകളിലെത്തുന്ന 'പാൽതു ജാൻവർ' എന്ന ചിത്രത്തിന്റെ 'എ പാൽതു ഫാഷൻ ഷോ' എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച 'മണ്ടി മണ്ടി' എന്ന പ്രോമോ ഗാനം പുറത്തുവന്നിരുന്നു.



    പാൽതു ജാൻവറിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസിൽ ജോസഫാണ്. സെപ്റ്റംബർ ആദ്യവാരം ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച് നവാഗതനായ സം​ഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രത്തിൽ ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.




    സമീർ താഹിർ ആണ് ഛായാഗ്രഹണം. ജസ്റ്റിൻ വർ​ഗീസ് സം​ഗീത സംവിധാനം നിർവഹിക്കുന്നു. കലാസംവിധാനം അജയൻ ചാലിശ്ശേരി. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്.

    ഡി.ഒ.പി.- രൺദീവ്, ആർട്- ​ഗോകുൽ ദാസ്, എഡിറ്റിം​ഗ്- കിരൺ ദാസ്, കോസ്റ്റ്യൂം- മാഷർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട്- നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മനമ്പൂർ, വിഷ്വൽ എഫക്ട്- എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്., ടെെറ്റിൽ- എൽവിൻ ചാർളി, സ്റ്റിൽസ്- ഷിജിൻ പി. രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ- ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ്- രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ.- ആതിര ദിൽജിത്ത്.

    Summary: Palthu Janwar movie opens a unique contest for pet animals. Dress up your pet animals in interesting costumes, and make short reels videos and get them posted on Instagram and Facebook. Make sure they dance to the tunes of Palthu Janwar promo song
    Published by:user_57
    First published: