• HOME
  • »
  • NEWS
  • »
  • film
  • »
  • Banaras movie | പാൻ ഇന്ത്യൻ ചിത്രം 'ബനാറസ്' നവംബർ റിലീസ്; തീയതി പുറത്തുവിട്ടു

Banaras movie | പാൻ ഇന്ത്യൻ ചിത്രം 'ബനാറസ്' നവംബർ റിലീസ്; തീയതി പുറത്തുവിട്ടു

സെയ്ദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു

ബനാറസ്

ബനാറസ്

  • Last Updated :
  • Share this:
    സെയ്ദ് ഖാൻ, സോണൽ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീർത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ സിനിമയായ 'ബനാറസ്' (Banaras) നവംബർ നാലിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. അഖിൽ എം. ബോസ് എഴുതിയ വരികൾക്ക് അജനീഷ് സംഗീതം പകരുന്ന് ഭദ്ര, റജിൽ എന്നിവർ ആലപിച്ച 'പെണ്ണായി പിറവിയേകാതെ, ഇരുമിഴികൾ നിറയാതെ...' എന്നാരംഭിക്കുന്ന 'ബനാറസി'ലെ ഗാനം പുറത്തുവന്നിരുന്നു.

    സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് 'ബനാറസ്'. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യുന്ന 'ബനാറസ്' രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

    അടുത്തിടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഇറങ്ങിയിരുന്നു. നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് അജനീഷ് ലോക്നാഥ് സംഗീതം പകരുന്നു. എഡിറ്റർ- കെ.എം. പ്രകാശ്, പി.ആർ.ഒ.- എ.എസ്. ദിനേശ്, ശബരി.



    Also read: Pathonpatham Noottandu | മയിൽപ്പീലി അഴകുമായി ദീപ്തി സതി; പത്തൊൻപതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഗാനം കേൾക്കാം

    ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ (Vinayan) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ 'പത്തൊൻപതാം നൂറ്റാണ്ടിലെ' (Pathonpatham Noottandu) രണ്ടാം ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദ് എഴുതി, എം. ജയചന്ദ്രൻ സംഗീതം പകർന്ന 'മയിൽപ്പീലി ഇളകുന്നു കണ്ണാ...' എന്ന ഗാനമാണ് പുറത്തിറക്കിയത്. ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിൽ സിജു വിൽസനാണ് ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്രപുരുഷനെ അവതരിപ്പിക്കുന്നത്.

    മൃദുല വാര്യർ, ഹരിശങ്കർ എന്നിവരാണ് പാടിയിരിക്കുന്നത്. നേരത്തെ ഇറങ്ങിയ പൂതപ്പാട്ടും ശ്രദ്ധ നേടിയിരുന്നു. ചിത്രം സെപ്റ്റംബർ 8നാണ് റിലീസ്.

    സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി. പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

    Summary: Pan Indian movie Banaras is a November release. The film is scheduled to hit big screens on November 4
    Published by:user_57
    First published: