• HOME
 • »
 • NEWS
 • »
 • film
 • »
 • വിനായകന്‍, ലാൽ, ഷൈന്‍ ടോം, ദേവ് മോഹൻ; 'പന്ത്രണ്ട്' ചിത്രീകരണം ആരംഭിച്ചു

വിനായകന്‍, ലാൽ, ഷൈന്‍ ടോം, ദേവ് മോഹൻ; 'പന്ത്രണ്ട്' ചിത്രീകരണം ആരംഭിച്ചു

'പന്ത്രണ്ട്' (12) എന്ന ചിത്രത്തിന്റെ ചിത്രീകരണം പള്ളിപ്പുറത്ത് ആംഭിച്ചു

12

12

 • Last Updated :
 • Share this:
  വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട്' (12) എന്ന ചിത്രത്തിന്റെ ചിത്രീകരണം പള്ളിപ്പുറത്ത് ആംഭിച്ചു.

  ഫാദർ ഡേയ് കുന്നത്തിന്റെ കാർമ്മികത്വത്തിൽ പ്രശസ്ത സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നടൻ വിനായകൻ ആദ്യ ക്ലാപ്പടിച്ചു.

  സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.

  ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- പോപ്‌കോണ്‍, സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് സി. പിള്ള, മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ- പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്-വിപിന്‍ കുമാര്‍ വി., പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ, വാർത്താ പ്രചരണം- എ. എസ്. ദിനേശ്.  Also read: കല്യാണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ആരാധകന് ഖുഷ്ബു നൽകിയ മറുപടി വൈറൽ

  ഒരു കാലത്ത് ആരാധകർ ദൈവത്തെ പോലെ കണ്ട നടിയാണ് ഖുഷ്ബു. തമിഴ്നാട്ടിൽ അവരെ ആരാധിക്കാൻ ക്ഷേത്രം പോലും പണി കഴിപ്പിച്ചിട്ടുണ്ട്. സിനിമയിൽ മുൻകാലങ്ങളിലേത് പോലെ സജീവമല്ലെങ്കിലും ഖുഷ്ബുവിനെ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല.

  സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ ഖുഷ്ബു ഇപ്പോൾ ആരാധകരുമായി സംവദിക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അടുത്തിടെ ഖുഷ്ബുവിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ആരാധകന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

  "എനിക്ക് നിങ്ങളെ കല്യാണം കഴിക്കണം മാഡം" എന്നാണ് ആരാധകന്‍ കമന്റ് ചെയ്തത്. ഇതിനു ഖുശ്‌ബു നല്‍കിയ തമാശ കലർന്ന മറുപടിയാണ് വൈറലായത്. "ഓഹ്.. ക്ഷമിക്കണം.. നിങ്ങള്‍ വൈകിപ്പോയി, കൃത്യമായി പറഞ്ഞാല്‍ ഒരു 21 വര്‍ഷം വൈകി. പക്ഷേ എന്തായാലും ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഒന്ന് ചോദിക്കട്ടെ" എന്നാണ് ഖുഷ്ബു മറുപടി നൽകിയത്.

  Summary: Panthrandu movie starring Vinayakan, Lal, Shine Tom and Dev Mohan starts rolling
  Published by:user_57
  First published: