• HOME
  • »
  • NEWS
  • »
  • film
  • »
  • പറയുവാൻ ഇതാദ്യമായി; ഇഷ്ഖ് ഗാനം യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ

പറയുവാൻ ഇതാദ്യമായി; ഇഷ്ഖ് ഗാനം യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ

Parayuvaan song in Ishq trending number one on YouTube | ഗാനത്തിന് 13 ലക്ഷത്തിലധികം വ്യൂസ്

ഷെയ്ൻ നിഗം, ആൻ ശീതൾ

ഷെയ്ൻ നിഗം, ആൻ ശീതൾ

  • Last Updated :
  • Share this:
    13 ലക്ഷത്തിലധികം വ്യൂസ് നേടി ഷെയ്ൻ നിഗം നായകനായ ഇഷ്ഖിലെ 'പറയുവാൻ ഇതാദ്യമായി' ഗാനം യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ. ഇക്കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സോംഗ് പുറത്തിറങ്ങിയത്. തമിഴ് സിനിമ ലോകത്ത് ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ച സിധ് ശ്രീറാം ആദ്യമായി മലയാളത്തിൽ പാടിയ ഗാനമാണിത്. ജോ പോളിന്റെ വരികൾക്ക് ഈണമിട്ടത് ജേക്സ് ബിജോയ്. 'യന്തിര ലോകത്തെ സുന്ദരിയെ', 'കണ്ണാന കണ്ണേ' തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് സിധ്.



    മുകേഷ് ആര്‍ മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഷെയ്ന്‍ നിഗമിന്റെ ഈ ചിത്രം E4 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ഇഷ്ഖ് സംവിധായകൻ. നായിക ആൻ ശീതൾ. 'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണ് ഇഷ്ഖ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവി. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    First published: