നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രണ്ട് ദിവസം കുളിച്ചില്ല, ചളിയിൽ കിടന്നു; സിനിമാ ചിത്രീകരണ അനുഭവം പങ്കുവച്ച് പരിണീതി ചോപ്ര

  രണ്ട് ദിവസം കുളിച്ചില്ല, ചളിയിൽ കിടന്നു; സിനിമാ ചിത്രീകരണ അനുഭവം പങ്കുവച്ച് പരിണീതി ചോപ്ര

  അടുത്തിടെ പുറത്തിറങ്ങിയ സന്ദീപ് ഓർ പിങ്കി ഫറാർ എന്ന ചിത്രത്തിനായി ചെയ്ത കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

  Parineeti Chopra

  Parineeti Chopra

  • Share this:
   കഥാപാത്രത്തിന്റെ പൂർണ്ണതക്കായി ഏതറ്റം വരെയും പോകുന്ന ധാരാളം ബോളിവുഡ് സിനിമാ താരങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. കഥപാത്രത്തിന് അനുയോജ്യമായ രൂപം നേടാൻ ഭക്ഷണം നിയന്ത്രിക്കുന്നവർ, ജിംനേഷ്യത്തിൽ വർക്കൗട്ട് ചെയ്യുന്നവർ അങ്ങനെ നിരവധിയായ വാർത്തകൾ പുറത്ത് വരാറുണ്ട്. സമാനമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നായികയായ പരിണീതി ചോപ്ര. അടുത്തിടെ പുറത്തിറങ്ങിയ സന്ദീപ് ഓർ പിങ്കി ഫറാർ എന്ന ചിത്രത്തിനായി ചെയ്ത കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

   പ്രീപ്പിംഗ് മൂൺ എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് പരിണീതി ചോപ്ര ‘സന്ദീപ് ഓർ പിങ്കി ഫറാർ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി ചെയ്ത കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കാൻ രണ്ട് ദിവസം കുളിച്ചില്ലെന്ന് താരം പറയുന്നു. “മലയുടെ മുകളിലുള്ള ഒരു ചെറിയ കുടിലിൽ നിന്നുള്ളതായിരുന്നു രംഗം. ഗർഭം അലസിയതിന് ശേഷമുള്ള അലങ്കോലമായ രീതിയിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടിരുന്നത്. രണ്ട് ദിവസം കുളിക്കാതിരിക്കുന്നത് കഥാപാത്രത്തിന് പൂർണ്ണത ലഭിക്കും എന്ന് മനസിലാക്കിയാണ് ഇത് ചെയ്തത്” പരിണീതി ചോപ്ര വിശദീകരിച്ചു. ചളിയിൽ കിടന്ന് അതുപോലെ തന്നെ പിറ്റേ ദിവസം ഷൂട്ടിംഗ് സെറ്റിൽ എത്തിയെന്നും താരം കൂട്ടിച്ചേർത്തു.

   Also Read ‘പശ്ചിമ ബംഗാളിൽ സിഎഎ നടപ്പാക്കണം’: പ്രധാനമന്ത്രിയോട് ആവശ്യമുന്നയിച്ച് സുവേന്ദു അധികാരി

   “രണ്ട് മൂന്ന് ദിവസത്തെ ചിത്രീകരണമാണ് കുടിലിൽ വച്ചുണ്ടായിരുന്നത്. പക്ഷെ ഞാനുൾപ്പെടുന്ന രംഗങ്ങൾക്ക് വേണ്ടി രണ്ട് ദിവസം കുളിച്ചിരുന്നില്ല എന്നതാണ് സത്യം.നായിക എന്ന നിലയിൽ ആളുകൾ എങ്ങനെ ഈ വിവരത്തെ ഉൾക്കൊള്ളുമെന്ന് എനിക്ക് അറിയില്ല” പരിണീതി ചോപ്ര പറഞ്ഞു.

   Also Read രാഖി സാവന്തിന്‍റെ ഫിറ്റ്നസ് വീഡിയോ വൈറലാകുന്നു; പരിഹാസ കമന്‍റുകൾ നിറയുന്നു

   കഥാപാത്രം ആവശ്യപ്പെടുന്നതിലും കൂടുതൽ കാര്യം താൻ ചെയ്യുകയാണോ എന്ന തോന്നൽ ചിത്രീകരണത്തിന് ഇടെ ഉണ്ടായിരുന്നു എങ്കിലും സിനിമ കണ്ടപ്പോൾ ഞാൻ ചെയ്ത കാര്യങ്ങൾ ഗുണകരമായി എന്ന് ബോധ്യപ്പെട്ടെന്ന് താരം വിശദീകരിച്ചു. കഥാപാത്രത്തിൻ്റെ പൂർണ്ണത മാത്രമായിരുന്നു ലക്ഷ്യം മെയ്ക്ക് അപ്പിൻ്റെ സഹായമില്ലാതെ തന്നെ കഥാപാത്രം ആവശ്യപ്പെടുന്ന “തകർന്നുപോയ” വ്യക്തിയുടേതിന് സമാനമായ രൂപം നേടാനായിരുന്നു ശ്രമം എന്നും പരിണീതി ചോപ്ര വ്യക്തമാക്കി.

   ‘സന്ദീപ് ഓർ പിങ്കി ഫറാർ’ എന്ന ചിത്രം മാർച്ച് 19 നാണ് തിയ്യേറ്ററുകളിൽ എത്തിയത്. പിന്നീട് സിനിമ ഓടിടി പ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിലും റിലീസ് ചെയ്തു. അർജുൻ കപൂറാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. നീന ഗുപ്ത, രഗുബിർ യാദവ്,ജയ്ദീപ് അഹ്ലാവത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നു. ദിബാകര്‍ ബാനര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

   Also Read 'ഇപ്പോൾ ഹാപ്പിയാണ്'; 11 വർഷം കാമുകന്റെ വീട്ടിലെ ഒറ്റമുറിയിൽ ഒളിവിൽ കഴിഞ്ഞ സാജിതയുടെ പ്രതികരണം ഇങ്ങനെ

   ‘സന്ദീപ് ഓർ പിങ്കി ഫറാർ’ എന്ന ചിത്രത്തിന് പുറമേ പരിണീതി ചോപ്ര നായികയായ ദ ഗേൾ, ട്രയിൻ ആൻഡ് സാനിയ എന്നീ രണ്ടു ചിത്രങ്ങൾ കൂടി ഈ വർഷം റിലീസിനെത്തുന്നുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}