പാർട്ടി സോംഗ്; മരട് വിഷയവുമായി ബന്ധപ്പെട്ടിറങ്ങുന്ന 'മരട് 357' ചിത്രത്തിലെ ആദ്യ ഗാനം

Party song from the movie Maradu 357 | മനോജ് കെ. ജയൻ, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, ധർമജൻ, ബൈജു സന്തോഷ് എന്നിവരടക്കം നീണ്ട തരനിരയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്

News18 Malayalam | news18-malayalam
Updated: July 9, 2020, 7:02 AM IST
പാർട്ടി സോംഗ്; മരട് വിഷയവുമായി ബന്ധപ്പെട്ടിറങ്ങുന്ന 'മരട് 357' ചിത്രത്തിലെ ആദ്യ ഗാനം
മരട് 357
  • Share this:
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട 'മരട് 357' ചിത്രത്തിലെ ആദ്യ ഗാനത്തിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ്. മൂന്ന് ദിവസം കൊണ്ട് ആറ് ലക്ഷം കാഴ്ചക്കാരാണ് ഗാനം യുട്യൂബിൽ കണ്ടിരിക്കുന്നത്. എബ്രഹാം മാത്യു, സുദർശനൻ കാഞ്ഞിരംകുളം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളവും രചയിതാവ് ദിനേശ് പള്ളത്തുമാണ്.‌

4 മ്യുസിക്‌സ് ഈണം നൽകിയിരിക്കുന്ന 'മാനം മീതെ...' എന്ന ഗാനം എഴുതിയിരിക്കുന്നത് മധു വാസുദേവനാണ്. മനോജ് കെ. ജയൻ, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, ധർമജൻ, ബൈജു സന്തോഷ് എന്നിവരടക്കം നീണ്ട തരനിരയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം ആണ് മരട് ഫ്ലാറ്റൊഴിപ്പിക്കൽ. കണ്ണൻ താമരക്കുളം ദിനേശ് പള്ളത്ത് കൂട്ടുകെട്ടിൽ പിറന്ന ചിത്രമായ പട്ടാഭിരാമനും ഇതുപോലെ സാമൂഹിക പ്രസക്തിയുള്ള വിഷയമായിരുന്നു.
Published by: meera
First published: July 9, 2020, 7:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading