• HOME
  • »
  • NEWS
  • »
  • film
  • »
  • Thangalaan | വിക്രം ചിത്രത്തിൽ മലയാളി നായികമാർ; പാ രഞ്ജിത്തിന്റെ 'തങ്കലാനിൽ' പാർവതി, മാളവിക

Thangalaan | വിക്രം ചിത്രത്തിൽ മലയാളി നായികമാർ; പാ രഞ്ജിത്തിന്റെ 'തങ്കലാനിൽ' പാർവതി, മാളവിക

Parvathy and Malavika play female lead in Vikram movie Thangalaan | നായികമാരായി പാർവതിയും മാളവിക മോഹനനും

തങ്കലാൻ

തങ്കലാൻ

  • Share this:
ചിയാൻ വിക്രമിന്റെ (Chiyaan Vikram) പുതിയ ചിത്രത്തിന് 'തങ്കലാൻ' എന്ന് പേരിട്ടു. പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പാർവതിയും മാളവിക മോഹനനും സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായകനായി ചിയാൻ വിക്രം അഭിനയിക്കുന്നു. പശുപതി, ഹരി കൃഷ്ണൻ, അൻബു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്.




എ. കിഷോർ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. തമിഴ് പ്രഭ ഈ ചിത്രത്തിന്റെ സഹ രചയിതാവാണ്. കലാവിഭാഗം കൈകാര്യം ചെയ്യുന്നത് എസ്.എസ്. മൂർത്തി. ആർ.കെ. സെൽവ (എഡിറ്റിംഗ്), സ്റ്റണർ സാം (സ്റ്റണ്ട്സ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പി.ആർ.ഒ.- ശബരി, വിപിൻ കുമാർ.




കോളാർ സ്വർണ ഖനിയുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുക. ഒരു ആക്ഷൻ എന്റർടെയ്‌നറായി രൂപകല്പന ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീൻ കെ.ഇ. ജ്ഞാനവേൽ രാജയും പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസുമായി ചേർന്ന് വമ്പൻ ബജറ്റിലാണ്.








View this post on Instagram






A post shared by Vikram (@the_real_chiyaan)






'ചിയാൻ 61' എന്നാണ് വർക്കിംഗ് ടൈറ്റിൽ. ദീപാവലിയുടെ പശ്ചാത്തലത്തിൽ അനാച്ഛാദനം ചെയ്ത ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ ചിയാൻ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Summary: Chiyaan Vikram's new project has been titled 'Thangalaan'. This film, directed by Pa. Ranjith, has now got its title announcement poster revealed now. Chiyaan Vikram plays the content-driven hero in this movie that features Parvathy and Malavika Mohanan in the female lead characters. The others in the star-cast include include pasupathy, Hari Krishnan, Anbu Durai and few more prominent actors
Published by:user_57
First published: