• HOME
  • »
  • NEWS
  • »
  • film
  • »
  • സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി, ഇപ്പൊ ദേ പാർവതിയുടെ വർത്തമാനവും തുടങ്ങി

സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി, ഇപ്പൊ ദേ പാർവതിയുടെ വർത്തമാനവും തുടങ്ങി

കുറച്ചു ദിവസങ്ങളേ ആയുള്ളൂ സമൂഹ മാധ്യമങ്ങളിലെ മൗനം വെടിഞ്ഞ് പാർവതി ആക്റ്റീവ് ആയിട്ട്

  • Share this:
    കുറച്ചു ദിവസങ്ങളേ ആയുള്ളൂ സമൂഹ മാധ്യമങ്ങളിലെ മൗനം വെടിഞ്ഞ് പാർവതി ആക്റ്റീവ് ആയിട്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ചിത്രവും കവിതാ ശകലവും പോസ്റ്റ് ചെയ്തായിരുന്നു നീണ്ട ഇടവേള മുറിച്ചുള്ള പാർവതിയുടെ തിരിച്ചു വരവ്. പ്രത്യേകിച്ചൊരു മുന്നറിയിപ്പും കൂടാതെയാണ് പാർവതി സമൂഹ മാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷയായത്. എന്നാൽ പുതിയ വാർത്തയിതാണ്. പാർവതി തന്റെ അടുത്ത ചിത്രം ആരംഭിച്ചിരിക്കുന്നു. സിദ്ധാർത്ഥ ശിവയാണ് സംവിധാനം. പൊള്ളുന്ന വെയിൽ കൊണ്ട് പാട്ടു പാടുന്ന നായികയുടെയും സംവിധായകന്റെയും വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ചിത്രത്തിൻറെ പേര് വർത്തമാനം.



    നൂറ്റൊന്നു ചോദ്യങ്ങൾ എന്ന സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് സിദ്ധാർത്ഥ ശിവ എന്ന സംവിധായകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി തന്നത്. ശേഷം സാഹിർ, ഐൻ, ചതുരം തുടങ്ങിയ ചിത്രങ്ങളും സിദ്ധാർത്ഥയുടേതായി പുറത്തു വന്നു. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, സഖാവ് എന്നെ ജനപ്രിയ സിനിമകളുടെയും സംവിധായകനാണ് സിദ്ധാർഥ്.

    Also read: തിരുമ്പി വന്തുട്ടേന്ന് സൊല്ല്, പാർവതി വീണ്ടും സോഷ്യൽ മീഡിയയിൽ

    ആസിഡ് ആക്രമണ വിഷയവുമായി ബന്ധപ്പെട്ട ചിത്രം ഉയരെയിൽ നായികാ വേഷം ചെയ്യുകയായിരുന്നു പാർവതി. ഇതിൽ ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന കാഥാപാത്രമാണ് താരം. മനു അശോകൻ സംവിധാനം ചെയ്ത് സഞ്ജയ് ബോബി കൂട്ടുകെട്ടിന്റെ തിരക്കഥയിൽ പിറന്ന ഉയരെയിൽ പ്രധാന വേഷങ്ങളിൽ പാർവതിയെ കൂടാതെ ആസിഫ് അലി , ടൊവിനോ തോമസ് എന്നിവരാണ് എത്തുന്നത്. മാത്രമല്ല പ്രതാപ് പോത്തൻ, സിദ്ധിഖ്, അനാർക്കലി മരയ്ക്കാർ, സംയുക്ത മേനോൻ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ഇതിൽ അണി നിരക്കുന്നുണ്ട്.

    First published: