അമ്മയ്‌ക്കൊപ്പം മനം നിറഞ്ഞ് ചിരിക്കുന്ന മകൾ; ഒരു കുടുംബചിത്രവുമായി പാർവതി തിരുവോത്ത്

Parvathy Thiruvothu laughs her heart out in this new click with her mother | അമ്മയ്‌ക്കൊപ്പം ഇരിക്കുമ്പോൾ പാർവതി തനി നാടൻ പെൺകുട്ടിയാണ്

News18 Malayalam | news18-malayalam
Updated: July 2, 2020, 7:27 AM IST
അമ്മയ്‌ക്കൊപ്പം മനം നിറഞ്ഞ് ചിരിക്കുന്ന മകൾ; ഒരു കുടുംബചിത്രവുമായി പാർവതി തിരുവോത്ത്
പാർവതിയും അമ്മയും
  • Share this:
ലുക്കിലും ചിന്താഗതിയിലും അഭിപ്രായപ്രകടനങ്ങളിലും എപ്പോഴും മോഡേൺ ആയി പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്. മറ്റു താരങ്ങളെ അപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത പാർവതി അടുത്തിടെയായി തന്റെ അമ്മയ്ക്കും കുടുംബാംഗങ്ങളുടെയും എല്ലാം ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.

അമ്മയ്‌ക്കൊപ്പം ഇരിക്കുമ്പോൾ പാർവതി തനി നാടൻ പെൺകുട്ടിയാണ്. കേരളീയ തനിമ തുളുമ്പുന്ന വസ്ത്രം അണിഞ്ഞ് അമ്മയ്‌ക്കൊപ്പം മനസ്സ് നിറഞ്ഞ് ചിരിക്കുന്ന പാർവതിയെ കണ്ടില്ലേ? കഴിഞ്ഞ ദിവസം പാർവതി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഷെയർ ചെയ്ത ചിത്രമാണിത്.

'ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് അമ്മ' എന്ന ക്യാപ്ഷനോട്‌ കൂടിയാണ് ഈ ചിത്രം പാർവതി പോസ്റ്റ് ചെയ്യുന്നത്.

ഷൂട്ടിംഗ് പൂർത്തിയായ, സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനമാണ് പാർവതിയുടെ ഏറ്റവും പുതിയ ചിത്രം. ഏറ്റവും ഒടുവിൽ പാർവതി നായികയായി തിയേറ്ററിലെത്തിയ 'ഉയരെ' മികച്ച അഭിപ്രായം നേടിയിരുന്നു. ആസിഡ് ആക്രമണം നേരിട്ട പെൺകുട്ടിയുടെ ജീവിതവിജയമാണ് ഈ സിനിമയിൽ പ്രതിപാദിച്ചത്.
First published: July 2, 2020, 7:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading