HOME » NEWS » Film » MOVIES PARVATHY THIRUVOTHU MOVIE VARTHAMANAM TO BE RELEASED IN THEATRES

സെൻസർ ബോർഡ് കടമ്പ കടന്നു; പാർവതി തിരുവോത്തിന്റെ 'വർത്തമാനം' തിയേറ്ററുകളിലേക്ക്

Parvathy Thiruvothu movie Varthamanam to be released in theatres | ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ വേഷം അവതരിപ്പിക്കുന്നത് പാര്‍വതിയാണ്

News18 Malayalam | news18-malayalam
Updated: January 5, 2021, 8:48 PM IST
സെൻസർ ബോർഡ് കടമ്പ കടന്നു; പാർവതി തിരുവോത്തിന്റെ 'വർത്തമാനം' തിയേറ്ററുകളിലേക്ക്
വർത്തമാനത്തിൽ പാർവതിയും സിദ്ധിക്കും
  • Share this:
പാർവതി തിരുവോത്ത് നായികയാവുന്ന 'വർത്തമാനം' തിയേറ്റർ റിലീസിനായി തയാറെടുക്കുന്നു. രാജ്യവിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന പേരിൽ സെൻസർ ബോർഡ് തള്ളിയ ചിത്രം കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റിയുടെ അനുമതിയോടെയാണ് റിലീസ് ചെയ്യുന്നത്. നടനും സംവിധായകനുമായ സിദ്ധാർത്ഥ ശിവയാണ് സംവിധാനം. ഫെബ്രുവരി മാസം തിയേറ്ററിലെത്താൻ തയാറെടുക്കുകയാണ് ചിത്രം.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും, ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ആര്യാടന്‍ ഷൗക്കത്.

ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ വേഷം അവതരിപ്പിക്കുന്നത് പാര്‍വതിയാണ്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.



കേരളം, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് 'വര്‍ത്തമാനം' ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന്‍ ഷൗക്കത്ത് കഥയും തിരുക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് 'വര്‍ത്തമാനം'.

ക്യാമറ: അഴകപ്പന്‍, ഗാനരചന: റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം: ബിജിബാൽ
Published by: user_57
First published: January 5, 2021, 8:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories