നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • പാർവതി തിരുവോത്ത് ഇനി ഗവേഷക വിദ്യാർത്ഥിനിയുടെ വേഷത്തിൽ

    പാർവതി തിരുവോത്ത് ഇനി ഗവേഷക വിദ്യാർത്ഥിനിയുടെ വേഷത്തിൽ

    Parvathy Thiruvothu to essay the role of a research scholar in her next | നടി പാർവതി തിരുവോത്ത് അടുത്തതായി വേഷമിടുന്ന ചിത്രമാണ് നടനും സംവിധായകനുമായ സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം

    പാർവതി തിരുവോത്ത്

    പാർവതി തിരുവോത്ത്

    • Share this:
      നടി പാർവതി തിരുവോത്ത് അടുത്തതായി വേഷമിടുന്ന ചിത്രമാണ് നടനും സംവിധായകനുമായ സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം. ഇതിൽ ഒരു ഗവേഷക വിദ്യാർത്ഥിനിയുടെ വേഷമാവും പാർവതിയുടേത്. ഇതിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്നും ഡൽഹിയിലെ സർവകലാശാലയിൽ ഗവേഷണം ചെയ്യാൻ പോകുന്ന മലയാളിയായ ഫൈസ സൂഫിയ എന്നാവും പാർവതിയുടെ കഥാപാത്രത്തിന്റെ പേര്. ജാതി-മത അതിർവരമ്പുകളില്ലാതെ പ്രവേശനം നേടിയ വിദ്യാർഥികൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലേക്കാണ് ഇവിടെ നിന്നും കഥയുടെ യാത്ര. ശേഷം ഇവിടെ സംഭവിക്കുന്ന ഇവരുടെ വിപ്ലവാത്മകമായ ജീവിതം കഥയ്ക്ക് പ്രമേയം ആവുന്നു.

      അലൻ എന്ന നായക കഥാപാത്രമായി റോഷൻ മാത്യു എത്തും. ഫൈസക്ക് പിന്തുണയും കരുത്തുമായി മാറുന്ന അലന് അവളുമായി ഒരു മാനസിക ബന്ധം ഉടലെടുക്കുന്നു. രാജ്യം ഇന്ന് നേരിടുന്ന കാലിക പ്രസക്തമായ വിഷയങ്ങളിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. ആര്യാടൻ ഷൗക്കത് തിരക്കഥയും നിർമ്മാണവും നിർവ്വഹിക്കുന്നു. ദൈവ നാമത്തിൽ, വിലാപങ്ങൾക്കപ്പുറം, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് ആര്യാടൻ ഷൗക്കത്.

      ഉയരെ ആണ് പാർവതിയുടെ റിലീസ് ആയ ഏറ്റവും പുതിയ ചിത്രം. ജൂൺ 7 ന് റിലീസ് ആവുന്ന വൈറസ് പുറത്തിറങ്ങാനുള്ള സിനിമയാണ്. ടേക്ക് ഓഫ് സംവിധായകൻ മഹേഷ് നാരായണന്റെ മറ്റൊരു പ്രോജെക്ടിൽ പാർവതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

      First published:
      )}