• HOME
  • »
  • NEWS
  • »
  • film
  • »
  • രാച്ചിയമ്മ കരിങ്കൽ പ്രതിമ; ഇതാണ് കറുപ്പിനോടുള്ള സമീപനം; പാർവതിയുടെ സിനിമയ്ക്ക് വിമർശനം

രാച്ചിയമ്മ കരിങ്കൽ പ്രതിമ; ഇതാണ് കറുപ്പിനോടുള്ള സമീപനം; പാർവതിയുടെ സിനിമയ്ക്ക് വിമർശനം

Parvathy's Rachiyamma slammed for being colour prejudiced | പാർവതിയുടെ രാച്ചിയമ്മയിൽ വർണ്ണ വിവേചനമെന്ന് ആരോപണവുമായി അഡ്വ: കുക്കു ദേവകി

രാച്ചിയമ്മയായി പാർവതി

രാച്ചിയമ്മയായി പാർവതി

  • Last Updated :
  • Share this:
    കാർബൺ എന്ന ഫഹദ് ചിത്രത്തിന് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു അണിയിച്ചൊരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ. ഉറൂബ് രചിച്ച, അതേ പേരിലെ ചെറുകഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയിലെ പാർവതിയുടെ ലുക്ക് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

    പക്ഷെ വൈറൽ ആയ പാർവതിയുടെ ഫസ്റ്റ് ലുക്കിന് വിമർശനവുമായി അഡ്വക്കേറ്റ് കുക്കു ദേവകി രംഗത്തെത്തി. സിനിമയിലെ രാച്ചിയമ്മയുടെ നിറം വർണ്ണ വിവേചനമാണെന്നാണ് കുക്കുവിന്റെ വാദം. ഫേസ്ബുക് കുറിപ്പിലാണ് ഇവർ വിമർശനം ഉന്നയിക്കുന്നത്. പോസ്റ്റിലേക്ക്:

    ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ
    പടമാണ് താഴെ..
    രാച്ചിയമ്മയായി പാർവതിയാണ്..
    നോക്കൂ... എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണത്...

    ഞാൻ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്നം..
    എങ്ങനെ പറയാതിരിക്കും?
    കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത്
    ചിന്തയുടെ അടിസ്ഥാനത്തിലാണ്?...


    നമ്മൾ വീണ്ടും വീണ്ടും പറയുമ്പോൾ അരോചകപ്പെട്ടിട്ട് കാര്യമില്ല..
    ഇതാണ് സത്യം...
    ഇതാണ് കറുപ്പിനോടുള്ള സമീപനം!!



    1969ൽ ഉറൂബ് രചിച്ച ചെറുകഥയാണ് രാച്ചിയമ്മ. വിശ്വസാഹിത്യത്തിന്‍റെ നടുമുറ്റത്തേക്ക് എടുത്തു വെയ്ക്കാൻ പ്രാപ്തമായ കഥ എന്നായിരുന്നു സാഹിത്യ നിരൂപകർ രാച്ചിയമ്മയെ വിശേഷിപ്പിച്ചത്. സ്ത്രീയുടെ ആത്യന്തികമായ മാതൃത്വം എന്ന ഭാവത്തെ വളരെ വ്യത്യസ്തമായാണ് ഉറൂബ് രാച്ചിയമ്മയിലൂടെ പറഞ്ഞത്.

    ഉയരെ സിനിമയ്ക്കു ശേഷം പാർവതിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ.
    Published by:meera
    First published: