• HOME
  • »
  • NEWS
  • »
  • film
  • »
  • Pathaam Valavu | പോലീസും പരോൾ പ്രതിയും; സുരാജ്, ഇന്ദ്രജിത് ചിത്രം 'പത്താംവളവ്' തിയേറ്ററിലെത്താൻ തയാറെടുക്കുന്നു

Pathaam Valavu | പോലീസും പരോൾ പ്രതിയും; സുരാജ്, ഇന്ദ്രജിത് ചിത്രം 'പത്താംവളവ്' തിയേറ്ററിലെത്താൻ തയാറെടുക്കുന്നു

പരോൾ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥൻ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും അവതരിപ്പിക്കുന്നു

പത്താം വളവ്

പത്താം വളവ്

  • Share this:
    ഒരു പരോൾ പ്രതിയുടേയും പൊലീസ് ഓഫീസറുടേയും കഥ പറയുന്ന പത്താം വളവ് (Pathaam Valavu) എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം യു.ജി.എം. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ. സഖറിയാ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ നിഥിൻ കെനി എന്നിവർ ചേർന്നു നിർമ്മിക്കുന്നു.

    ഏറെ ശ്രദ്ധേയമായ ജോസഫ്, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു യാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

    തികഞ്ഞ ഫാമിലി ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പരോൾ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥൻ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും അവതരിപ്പിക്കുന്നു. സുരാജ് അവതരിപ്പിക്കുന്ന സോളമൻ നമ്മുടെ ഓരോ സാധാരണക്കാരന്റെയും വീടുകളിലെ പ്രതീകമായി നിലകൊള്ളുന്നു.

    നീതി നിർവ്വഹണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ സാന്നിദ്ധ്യം എത്ര ശക്തമാക്കുന്നുവെന്ന് ഇതിലെ സേതുവിലൂടെ ഇന്ദ്രജിത്ത് തെളിയിക്കുന്നു. അതിഥി രവിയും സ്വാസികയുമാണ് നായികമാർ. നടി മുക്തയുടെ മകളും യൂട്യൂബിലൂടെ തരംഗവുമായി മാറിയ കൺമണി എന്ന കിയാര ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലൂടെ അഭിനയ രംഗത്തെത്തുന്നു.

    തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ഏറെ തിളങ്ങി നിൽക്കുന്ന മലയാളത്തിലെ യുവനടൻ അജ്മൽ അമീർ ഈ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    സുധീർ കരമന, സോഹൻ സീനുലാൽ, ജയകൃഷ്ണൻ, അനീഷ് ജി. മേനോൻ, രാജേഷ് ശർമ്മ, മേജർ രവി, സുധീർ പറവൂർ, നിസ്താർ അഹമ്മദ്, നന്ദൻ ഉണ്ണി, കുര്യാക്കോസ്, കിജൻ രാഘവൻ തുഷാര എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.

    ശ്രദ്ധേയമായ നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിനു ശേഷം അഭിലാഷ് പിള്ള തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. ഹരിനാരായണൻ, വിനായക് ശശികുമാർ, അജീഷ് ദാസൻ, എസ്.കെ. സജീഷ് എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. രതീഷ് റാം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് കലാസംവിധാനവും നിർവ്വഹിക്കുന്നു.

    കലാസംവിധാനം- രാജീവ് കോവിലകം, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യും ഡിസൈൻ- അയിഷാ സഫീർ, നിശ്ചല ഛായാഗ്രഹണം - മോഹൻ സുരഭി, സേതു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉല്ലാസ് കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിഹാബ് വെണ്ണല, പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, പി.ആർ.ഒ.- വാഴൂർ ജോസ്.

    Summary: Malayalam movie Pathaam Valavu starring Suraj Venjaramoodu and Indrajith Sukumaran in the lead roles is gearing up for a release since the production works got over
    Published by:user_57
    First published: